കോഴിക്കോട്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ വജ്ര ഡയമണ്ട് എക്സിബിഷന്‍ ആരംഭിച്ചു. ഗോകുലം ഗലേറിയ മാളില്‍ നടക്കുന്ന ഡയമണ്ട് എക്സിബിഷന്‍ 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോചെ (ഡോ. ബോബി ചെമ്മണൂര്‍) ഉദ്ഘാടനം ചെയ്തു. ബിജു ജോര്‍ജ്ജ് (സോണല്‍ മാനേജര്‍), ജിജോ വി.എല്‍. (ഡിജിഎംഡയമണ്ട്സ്), ഗോകുല്‍ ദാസ് (റീജ്യണല്‍ മാനേജര്‍) തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
അമൂല്യമായ ഡയമണ്ടുകളുടെ വിപുലമായ ആഭരണശ്രേണിയാണ് ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷണം. ഒപ്പം നിരവധി ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ട് ലഭിക്കും.
25000 രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങള്‍ പണിക്കൂലി ഇല്ലാതെ സ്വന്തമാക്കാം. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് വജ്രമോതിരം സമ്മാനമായി നേടാം. കൂടാതെ ഏത് കടയില്‍ നിന്ന് വാങ്ങിയ വജ്രാഭരണങ്ങളും സൗജന്യമായി സര്‍വീസ് ചെയ്തു നല്‍കുന്നു. ആഗസ്റ്റ് 18 മുതല്‍ 28 വരെയാണ് വജ്ര ഡയമണ്ട് എക്സിബിഷന്‍.