ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജുവലേഴ്‌സില്‍ ഓണം, ബക്രീദ്‌ മെഗാ ഫെസ്‌റ്റിവല്‍ ഓഫര്‍

കോഴിക്കോട്‌: ചെമ്മണൂര്‍ ഇന്റര്‍ നാഷണല്‍ ജുവലേഴ്‌സിന്റെ ഷോറൂമുകളില്‍ ഓണം, ബക്രീദ്‌ മെഗാ ഫെസ്‌റ്റിവല്‍ ഓഫറുകള്‍ തുടങ്ങി.നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച്‌ ഭാഗ്യശാലികള്‍ക്ക്‌ മാരുതി ഓള്‍ട്ടോ കാറുകളാണ്‌ സമ്മാനം. കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന 10 ഭാഗ്യശാലികള്‍ക്ക്‌ 10 വാഷിങ്‌ മിഷിനുകളും 10 സ്‌മാര്‍ട്ട്‌ ഫോണുകളും 10 വേള്‍പൂള്‍ റഫ്രിജറേറ്ററുകളും സമ്മാനമായി നല്‍കും. പതിനായിരം രൂപയ്‌ക്ക് മുകളിലുള്ള ഓരോ വജ്രാഭരണ പര്‍ച്ചേയ്‌സിനുമൊപ്പം ഗോള്‍ഡ്‌ കോയിനും അഞ്ച്‌ ലക്ഷം രൂപയ്‌ക്ക് മുകളിലുള്ള പര്‍ച്ചേസിന്‌ ഐഫോണും സമ്മാനമായി നല്‍കും.നവംബര്‍ 18 വരെയാണ്‌ ഓഫര്‍ കാലാവധി. നറുക്കെടുപ്പ്‌ നവംമ്പര്‍ 20ന്‌ നടത്തും. ഓണം പ്രമാണിച്ച്‌ എല്ലാ ഞായറാഴ്‌ചകളിലും ഷോറൂമുകള്‍ തുറന്ന്‌ പ്രവര്‍ത്തിക്കുമെന്നും ചെയര്‍മാനും മാനേജിങ്‌ ഡയറക്‌ടറുമായ ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു.

Top