ഇന്ത്യയിലുടനീളം പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി ഫിജികാര്‍ട്ട്

ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായുള്ള മുന്‍നിര ഡയറക്ട് സെല്ലിംഗ്, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫിജികാര്‍ട്ട്് പ്രൈവറ്റ് ലിമിറ്റഡ്, വിപുലീകരണത്തിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഓഫീസുകള്‍ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി അസമിലെ ഗുവാഹത്തിയില്‍ ആരംഭിച്ച പുതിയ റീജിയണല്‍ മാര്‍ക്കറ്റിംഗ് ഓഫീസിന്റെ ഉദ്ഘാടനം ഫിജികാര്‍ട്ട് സി.ഒ.ഒ. അനീഷ് കെ. ജോയ് നിര്‍വഹിച്ചു. ചടങ്ങില്‍ മുഹമ്മദ് ബഷീര്‍, തോമസ് വളപ്പില, സരോജ് ഭാസ്‌കര്‍, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ തന്നെ ദക്ഷിണേന്ത്യയിലെ വിശ്വസനീയമായ ബ്രാന്‍ഡായി മാറിയ ഫിജികാര്‍ട്ടില്‍ നിലവില്‍ അഞ്ച് ലക്ഷത്തോളം അഫിലിയേറ്റ്‌സുണ്ട്.സ്വന്തമായി ഉദ്പാദിപ്പിക്കുന്ന 500 ല്‍പരം ഉല്‍പന്നങ്ങള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുന്നതിലൂടെ പുതിയ ഷോപ്പിംഗ് അനുഭവമാണ് ഫിജികാര്‍ട്ട് നല്‍കുന്നത്. വരും വര്‍ഷങ്ങളില്‍ 200 കോടിയോളം രൂപ വിവിധ പദ്ധതികളില്‍ നിക്ഷേപിച്ചുകൊണ്ട് കമ്പനി വിപുലപ്പെടുത്താനും പദ്ധതിയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top