ഫിജികാർട്ട് സ്വന്തം ലോജിസ്റ്റിക്ക് സംവിധാനത്തിലേക്ക്

ഡയറക്ട് സെല്ലിംഗിൽ ഇന്ത്യാ ഗവണ്മെന്റിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചു കൊണ്ട് 2018 ജൂലൈ 8 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഫിജികാർട്ട് ഇ കൊമേഴ്സ് മൂന്നുവർഷത്തെ വിജയകരമായ പ്രവർത്തന മികവോടെ നാലാം വർഷത്തേക്ക് കടക്കുകയാണ്. 2016 ൽ UAE ആസ്ഥാനമാക്കിയായിരുന്നു ഫിജിക്കാർട്ട് പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് ബിസിനസ്സ് വിപുലീകരണത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നു.
കസ്റ്റമേഴ്സിലേക്കു ഉൽപ്പന്നങ്ങൾ നേരിട്ട് എത്തിക്കുന്നതിന്റെ ഭാഗമായി സ്വന്തം ട്രാൻസ്പോർട്ടിങ്ങ് സിസ്റ്റത്തിന്റെ ഉദ്ഘാടനം ചെയർമാൻ ഡോ: ബോബി ചെമ്മണ്ണൂർ നിർവഹിച്ചു. BHARAT BENZ ന്റെ വലിയ ട്രക്കുകളാണ് ഇതിന്റെ ഭാഗമായി നിരത്തിലേക്ക് ഇറങ്ങിയത്.വളരെ വേഗം വളർച്ചാ നിരക്ക് കൈവരിച്ചു കൊണ്ടിരിക്കുന്ന ഇ-കൊമൊഴേസ് ബിസിനസ്സിലേക്ക് ഉപഭോക്താവിനെ കൂടി സംരംഭകനാക്കുന്ന ഡയറക്ട് സെല്ലിങ്ങിന്റെ സിസ്റ്റം കോഡിങ്ങാണ് ഫിജികാർട്ട് ഉപയോഗിച്ചിരിക്കുന്നത്.

ഇന്ത്യയിൽ 2025 ൽ 5000 കോടി രൂപയുടെ ടേണോവറാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഈ ടേണോവറിലേക്ക് കമ്പനി എത്തുമ്പോൾ 15 ലക്ഷത്തോളം കുടുംബങ്ങൾ സാമ്പത്തിക ഭദ്രത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനു മുന്നോടിയായി ത്രിശ്ശൂർ നെല്ലായിയിൽ കോർപറേറ്റ് ഓഫീസിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം 25000 സ്ക്വയർ ഫീറ്റ് ഉള്ള കേരള വെയർഹൗസ് കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചു. നിലവിൽ കേരളത്തിനു പുറമെ തമിഴ്നാട് കർണ്ണാടക എന്നിവിടങ്ങളിൽ റീജിനൽ ഓഫീസുകളും വെയർഹൗസുകളും പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി സ്റ്റോക്ക്മാർക്കറ്റിൽ രജിസ്റ്റർ ചെയ്ത് IPO യിലേക്ക് പോകനുള്ള തയ്യാറെടുപ്പുകൾ അതിവേഗം നടന്നു കൊണ്ടിരിക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്നതിലൂടെ ഒരു സംരംഭകനായി വളരാനും മികച്ച വരുമാനം നേടാനും ഫിജികാർട്ടിലൂടെ സാധിക്കുമെന്നതിന് തെളിവായി ഇന്ന് 60000 ത്തിലധികം കുടുംബങ്ങൾ സാമ്പത്തിക ഭദ്രത കൈവരിച്ചിട്ടുണ്ടെന്നും ഡോ ബോബി ചെമ്മണ്ണൂർ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top