കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

കോട്ടയം : കോട്ടയം മാങ്ങാനം പുതുശ്ശേരി സിഎംഎസ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ദീര്‍ഘകാല സ്വപ്നമായ വിമാനയാത്ര യാഥാര്‍ത്ഥ്യമാക്കി ബോചെ. വിമാനയാത്ര ചെയ്യാനുള്ള കുട്ടികളുടെ ആഗ്രഹം ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ വഴി അറിഞ്ഞ ബോചെ, തിരഞ്ഞെടുത്ത 21 കുട്ടികളും അധ്യാപകരും പിടിഎ അംഗങ്ങളും ഉള്‍പ്പെടെ 30 പേര്‍ അടങ്ങുന്ന സംഘത്തിന് ബോചെ ടൂര്‍സ് ആന്റ് ട്രാവല്‍സ് വഴി വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്ത് നല്‍കുകയായിരുന്നു.

ഇതേ വിമാനത്തില്‍ കുട്ടികളോടൊപ്പം കളിയും ചിരിയുമായി ബോചെ കൊച്ചി വിമാനത്താവളത്തില്‍ നിന്നും തലസ്ഥാനത്തേക്ക് പറന്നു. യാത്രയ്ക്ക് ശേഷം ബോചെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. വിമാനത്താവളത്തില്‍ കുട്ടികള്‍ ബോചെയ്ക്ക് പൂച്ചെണ്ടുകള്‍ നല്‍കി ആവേശകരമായ സ്വീകരണം നല്‍കി. കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏവിയേഷനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനായി സ്‌കൂളില്‍ വിമാനത്തിന്റെ ഒരു മാതൃക ഒരുക്കിയിരുന്നു. ഈ ആശയമാണ് വിമാനയാത്രയിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top