മിസ് കേരള ജേതാവ് പി.ടി.റോസ്മിയെ ഡോ. ബോബി ചെമ്മണൂര്‍ ആദരിച്ചു.

കൊച്ചി:;മിസ് കേരള മത്സരത്തില്‍ ജേതാവായ പി.ടി.റോസ്മിയെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണൂര്‍ ഉപഹാരം നല്‍കി ആദരിച്ചു.ചേറൂര്‍ സെന്റ് ജോസഫ്സ് സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് പി.ടി.റോസ് മിയ.ഡോ. ബോബി ചെമ്മണൂര്‍ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി.

ചടങ്ങില്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനലിന്റെ ഹരിത വിസ്മയം രണ്ടാം ഘട്ട നിര്‍വ്വഹണവും നടന്നു.ജെ.സി.ഐ പ്രസിഡന്റ് എ.വര്‍ഗ്ഗീസ് പോള്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അഡ്വ. സോമകുമാര്‍, രാജലക്ഷ്മി സോമകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വൈ.സി. ലൈറ്റീസിയ സ്വാഗതവും സിഎ ടോണി നന്ദിയും പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top