ബോബി ചെമ്മണ്ണൂരിനെതിരെ വധശ്രമം , വ്യാജപ്രചരണം :ജോയ് കൈതാരത്തിനെതിരെ കേസെടുത്തു

കൊച്ചി:പ്രമുഖ ജ്വല്ലറി ബിസിനസുകാരനും സാമൂഹ്യ സോഷ്യല്‍ ആക്ടിവിസ്റ്റുമ്മായ ബോബി ചെമ്മണ്ണൂരിനെതിരെ വധശ്രമവും വ്യാജപ്രചരണവും നടത്തി എന്ന ആരോപണത്തില്‍ ജോയ് കൈതാരത്തിനെതിരെ കേസെടുത്തു. രണ്ട് കോടി രൂപ ചോദിച്ച് ബോബി ചെമ്മണ്ണൂരിനെ ബ്ലാക്കമെയില്‍ ചെയ്യുകയും പണം നല്‍കാത്തതിന്റെ പേരില്‍ പേഴ്‌സണല്‍ വീഡിയോ എഡിറ്റ് ചെയ്തുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപപിച്ചതിനും,വധശ്രമ ഭീഷണി മുഴക്കിയെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശ്ശൂര്‍ സ്വദേശി ജോയ് കൈതാരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

BOBBY -ONE INDIA

2 വര്‍ഷം മുമ്പ് തന്റെ കൈവശം ബോബി ചെമ്മണ്ണൂരിന്റെ സ്വകാര്യ വീഡിയോ ഉണ്ടെന്നും അത് പ്രസിദ്ധീകരിക്കാതിരിക്കുന്നതിനായി 2 കോടി രൂപ നല്‍കണമെന്ന് ജോയി കൈതാരം ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. ഭീഷണിക്ക് വഴങ്ങാത്തതിന്റെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ എഡിറ്റ് ചെയ്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ച് മാനഹാനി വരുത്തുകയും ചെയ്തു.

ഇതിന് പുറമെ ബോബിചെമ്മണ്ണൂരിനേയും, മറ്റ് സഹചാരികളെയും വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും, ഏതു വിധേനെയും ബിസിനസ് തകര്‍ക്കാനുള്ള ശ്രമം നടത്തുമെന്ന് പറയുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചില ഓണ്‍ലൈന്‍ പത്രങ്ങള്‍വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായും ജോയി കൈതാരത്തിനെതിരെയുള്ള പരാതിയില്‍ പറയുന്നു. പരാതിയുടെഅടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ ഇന്നലെ രാത്രിയോടെ 2749/16 പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ജോയ് കൈതാരത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണെന്നു പറയപ്പെടുന്ന ഓണ്‍ലൈന്‍ ന്യുസില്‍ ബോബി ചെമ്മണ്ണൂരിന് എതിരെയും മറ്റു പല മതനേതാക്കള്‍ക്ക് എതിരെയും വ്യാജ വാര്‍ത്ത പ്രചരിക്കുന്നു എന്ന പ്രചരണം ഉണ്ടായിട്ടുമുണ്ട്.

Top