തിരുവനന്തപുരം: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഭാഗമായ ബോബി ടൂര്‍സ് & ട്രാവല്‍സിന്റെ കേരളത്തിലെ ആദ്യത്തെ കാരവന്‍ പുറത്തിറങ്ങി. ശംഖുമുഖം ബീച്ചില്‍ വെച്ച് നടന്ന ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കാരവന്‍ ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കുവാനായി കേരള ടൂറിസം വകുപ്പ് അവതരിപ്പിച്ച ‘കേരവാന്‍ കേരള’ പദ്ധതിക്ക് സമൂഹത്തില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഡോ. ബോബി ചെമ്മണൂരിനെ പോലുള്ള സംരംഭകര്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നത് ഏറെ സ്വാഗതാര്‍ഹമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗതാഗത വകുപ്പ് മന്ത്രി കാരവന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ബോബി ഗ്രൂപ്പ് കമ്പനീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂര്‍ ആദ്യ ബുക്കിംഗ് സ്വീകരിച്ചു. ബോബി ഗ്രൂപ്പ് കമ്പനീസ് ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) അനില്‍ സി.പി. സ്വാഗതം പറഞ്ഞു. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രെക്ചര്‍ ലിമിറ്റഡ് ചെയര്‍മാനായ കെ.ജി. മോഹന്‍ലാല്‍ ആശംസകള്‍ അര്‍പ്പിച്ചു.