ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വീട് നിര്‍മ്മിച്ച് നല്‍കി

പാലക്കാട്: കാരാകുറുശ്ശി പാലാട്ടില്‍ ചന്ദ്രന്‍-ജാനകി ദമ്പതികള്‍ക്ക് ഇനി മഴയും വെയിലുമേല്‍ക്കാതെ അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍ താമസിക്കാം. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച് നല്‍കിയത്.

സ്‌നേഹവീടിന്റെ താക്കോല്‍ദാനം ബോചെയും പി.കെ. ശശിയും (കെ.ടി.ഡി.സി. ചെയര്‍മാന്‍) ചേര്‍ന്ന് നിര്‍വ്വഹിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാസയോഗ്യമായ വീടില്ലാതെ ദുരിതമനുഭവിക്കുന്ന ദമ്പതികളുടെ അവസ്ഥ മനസ്സിലാക്കിയ ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വെറും 4 മാസംകൊണ്ടാണ് വീട് പൂര്‍ത്തീകരിച്ചത്.

Top