ബോബി ഫാൻസ്‌ ആപ്പിൽ ലഭിച്ച അപേക്ഷ പ്രകാരം വിദ്യാർത്ഥിനിക്കുള്ള മൊബൈൽ ഫോൺ കൈമാറി

കോഴിക്കോട്: പരീക്ഷയിൽ ഉന്നതവിജയം നേടിയ തലക്കളത്തൂർ ചുള്ളിയിൽ പുഷ്പയുടെ മകൾ വിനിഷക്കുള്ള മൊബൈൽ ഫോൺ കൈമാറി. ബോബി ഫാൻസ്‌ ആപ്പിൽ ലഭിച്ച അപേക്ഷ പ്രകാരം ഓൺലൈൻ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥിനിക്കാണ് ബോബി ഫാൻസ്‌ കോ-ഓർഡിനേറ്റര്മാരുടെ നേതൃത്വത്തിൽ മൊബൈൽ ഫോൺ കൈമാറിയത്. തലക്കളത്തൂർ വാർഡ് മെമ്പർ ഗിരിജ, സാമൂഹ്യ പ്രവർത്തകയായ സന്യ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ റീജിയണൽ മാനേജർ ഗോകുൽ ദാസ് മൊബൈൽ ഫോൺ കൈമാറി.

ഭൗതിക സൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ കുട്ടികൾ പഠിക്കാൻ ബുദ്ധിമുട്ടുന്നത് തീർത്തും ദൗർഭാഗ്യകരമാണെന്നും ആയതിനാൽ തങ്ങൾക്കാവുന്ന എല്ലാ സഹായങ്ങളും ചെയ്യാൻ ഞങ്ങൾ ശ്രമിക്കുമെന്നും ബോബി ഫാൻസ്‌ കോ-ഓർഡിനേറ്റർ കൂടിയായ ഗോകുൽദാസ് പറഞ്ഞു. ബോബി ഫാൻസ്‌ കോ-ഓർഡിനേറ്റര്മാരായ ജിൽസൺ, ഷൈജു എന്നിവർ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top