ചെവികളും മൂക്കും രണ്ടു വിരലുകളും മുറിച്ചു മാറ്റി; ശരീരം മുഴുവന്‍ കറുത്ത നിറത്തിലേക്ക് മാറാന്‍ വേണ്ടി ടാറ്റു ചെയ്തു; നാവ് പൂര്‍ണമായും പച്ചനിറത്തില്‍ ആക്കി; വിചിത്രമായ രീതിയില്‍ ബോഡി മോഡിഫിക്കേഷന്‍ നടത്തി 35 കാരന്‍

ഫ്രാന്‍സില്‍ നിന്നുള്ള 35 കാരനാണ് കറുത്ത ഏലിയന്റെ രൂപത്തിലേക്ക് മാറുന്നതിനായി വന്‍തോതിലുള്ള ശരീരപരിവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ വിധേയനായിരിക്കുന്നത്. ആന്റണി ലോഫ്രെഡ എന്ന ഈ ചെറുപ്പക്കാരന്‍ ഇപ്പോള്‍ തന്റെ സ്വപ്ന രൂപം കൈവരിക്കാന്‍ രണ്ട് ചെവികളും മൂക്കും രണ്ടു വിരലുകളും സ്വമേധയാ മുറിച്ചുമാറ്റിയാണ് മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്.

ശരീരം മുഴുവന്‍ കറുത്ത നിറത്തിലേക്ക് മാറ്റാന്‍ കണ്ണ് ഉള്‍പ്പെടെ ശരീരത്തിന് മുഴുവന്‍ ഭാഗങ്ങളിലും ഇയാള്‍ മുന്‍പ് ടാറ്റു ചെയ്തിരുന്നു. കൂടാതെ നാവ് പൂര്‍ണമായും പച്ചനിറത്തില്‍ ആക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പുറമേ മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പലതരത്തിലുള്ള ഇംപ്ലാന്റുകളും ഘടിപ്പിച്ചിട്ടുണ്ട്. ശരീരത്തില്‍ ഇത്രയേറെ മാറ്റങ്ങള്‍ വരുത്തുകയും ചെവിയും വിരലുകളും മൂക്കും ഉള്‍പ്പെടെ മുറിച്ചു കളയുകയും ചെയ്തിട്ടും തന്റെ രൂപമാറ്റം അവസാനിപ്പിക്കാന്‍ ആന്റണി തീരുമാനിച്ചിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്രയേറെ പരിവര്‍ത്തനങ്ങള്‍ ശരീരത്തില്‍ വരുത്തിയിട്ടും താന്‍ ആഗ്രഹിച്ച രീതിയിലേക്ക് ശരീരം പൂര്‍ണ്ണമായും മാറിക്കഴിഞ്ഞിട്ടില്ല എന്നാണ് ആന്റണി പറയുന്നത്.

Top