അന്ത്യയാത്രയ്ക്ക് മേക്കപ്പിട്ടപ്പോള്‍; കണ്ണീരണിയിക്കുന്ന അനുഭവവുമായി ശ്രീദേവിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ്

നാലാം വയസ്സുമുതല്‍ മുഖത്ത് മേക്കപ്പിട്ട് തുടങ്ങിയ താരമാണ് ശ്രീദേവി. മേക്കപ്പിന്റെയും സൗന്ദര്യ സംരക്ഷണത്തിന്റെയും കാര്യത്തില്‍ ശ്രീദേവി വളരെ ശ്രദ്ധിച്ചിരുന്നു. അതിനാല്‍ തന്നെ ശ്രീദേവി തന്റെ അന്ത്യ യാത്ര നടത്തിയതും പതിവുപോലെ അണിഞ്ഞൊരുങ്ങിയാണ്. അവസാനയാത്രയ്ക്കായി ശ്രീദേവിയെ ഒരുക്കിയതിനെക്കുറിച്ച് അവരുടെ പേഴ്‌സണല്‍ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് രാജേഷിന്റെ അനുഭവമാണ് ഇപ്പോള്‍ ശ്രീദേവിയുടെ ആരാധകരെ കണ്ണീരണിയിച്ചുകൊണ്ടിരിക്കുന്നത്.

India Tv - Sridevi

ഹെയര്‍ സ്‌റ്റൈയിലിസ്റ്റ് നൂര്‍ജഹാനാണ് ഈ വിവരം ശ്രീദേവിയുടെ ആരാധകര്‍ക്കായി പങ്കുവച്ചത്. ആര്‍ട്ടിസ്റ്റ് രാജേഷ് ഒരുക്കുന്നതായിരുന്നു ശ്രീദേവിക്ക് ഏറ്റവും ഇഷ്ടം. സാധാരണ ശ്രീദേവിയെ ഒരു മണിക്കൂര്‍ എടുത്ത് ഒരുക്കുമ്പോള്‍ അവാസന യാത്രയ്ക്കായുള്ള ആ ഒരുക്കത്തിനു വേണ്ടി വന്നത് അഞ്ചു മിനിറ്റാണ്. തിരക്കിട്ടില്ലെങ്കിലും ഉണ്ടായിരുന്ന സമയം വേഗം പോയ പോലെ തോന്നി. ചുവന്ന പൊട്ടിനോടും ചുവന്ന ലിപ്‌സിറ്റിക്കിനോടുമായിരുന്നു ശ്രീദേവിക്ക് എന്നും പ്രിയം. അവസാനമായി ഒരുക്കുമ്പോള്‍ രാജേഷിന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ഷൂട്ടിന് പോകുന്ന അത്ര സുന്ദരിയായിരുന്നു ശ്രീദേവി അന്നും. നിറകണ്ണുകളേടെ നൂര്‍ജഹാന്‍ പറയുന്നു. ശ്രീദേവിക്ക് മെയ്ക്കപ്പ് ചെയ്യുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ട മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ബോണി കപൂറിന്റെ അനുജന്‍ അനില്‍ കപൂറിന്റെ ഭാര്യ സുനിതയും റാണി മുഖര്‍ജിയും ചേര്‍ന്നാണു ശ്രീദേവിയെ സാരി ഉടുപ്പിച്ചത്. ശ്രീ ഏറ്റവും ഇഷ്ട്ടപ്പെട്ടിരുന്ന സൗത്ത് ഇന്ത്യന്‍ ആഭരണങ്ങളായിരുന്നു ശ്രീദേവിയെ അണിയിച്ചിരുന്നതെന്നും നൂര്‍ജഹാന്‍ പറയുന്നു.

Top