തിരുവനന്തപുരം: തെരുവുനായ്‌സ്‌നേഹത്തിന്റെ പേരില്‍ കേരളം ബഹിഷ്‌ക്കരിക്കാനാഹ്വാനം ചെയ്യുന്ന മൃഗസ്‌നേഹികള്‍ക്കെതിരെ ഫേയ്‌സ്ബുക്കില്‍ പൊങ്കാല. മൃഗസ്‌നേഹികള്‍ എന്ന പേരിലാണ് മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായ്ക്കള്‍ക്ക് പിന്തുണയുമായി പേജ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ പേജിനെതിരെ രൂക്ഷമായ രീതിയിലാണ് ജനങ്ങള്‍ പ്രതികരിക്കുന്നത്.
നായ്ക്കളെ കൊല്ലുന്ന ഈ കിരാതമായ നടപടി അവസാനിപ്പിക്കാന്‍ ഇവിടെ ആരുമില്ലെ എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. പട്ടികളെ ഉന്മൂലനം ചെയ്യുന്നവരെ തന്തയ്ക്ക് വിളിക്കുന്നു പോസ്റ്റ്. തന്തയില്ലാ ഇവന്മാരാണ് പട്ടികളെ ഇത്തരത്തില്‍ ആക്രമണകാരികളാക്കിയതെന്ന് പോസ്റ്റില്‍ പറയുന്നു. കൊല്ലുകയല്ലാതെ തെരുവനായ്ക്കളുടെ ആക്രമണം നിയന്ത്രിക്കാന്‍ മാര്‍ഗ്ഗമൊന്നും ഇല്ലെയെന്ന് പോസ്റ്റില്‍ ചോദിക്കുന്നു.
കമന്റ് ബോക്‌സില്‍ കേട്ടാല്‍ അറയ്ക്കുന്ന തെറികൊണ്ടാണ് പലരും പ്രതികരിച്ചിരിക്കുന്നത്. അത്ര പട്ടിസ്‌നേഹം ഉള്ളവന്മാര്‍ പിടിച്ചുകൊണ്ടുപോയി വളര്‍ത്താന്‍ ചിലര്‍ ഉപദേശിക്കുന്നു. പട്ടിക്കുണ്ടായവര്‍ പട്ടിയെ സപ്പോര്‍ട്ട് ചെയ്യുന്നു, മനുഷ്യര്‍ക്കുണ്ടായവര്‍ മനുഷ്യരേയും എന്നാണ് വേറൊരു വിരുതന്‍ കമന്റ് ചെയ്തിരിക്കുന്നത്. ഭൂരിപക്ഷം ആളുകളും തന്തയ്ക്കും തള്ളയ്ക്കും പറഞ്ഞുകൊണ്ടാണ് പ്രതികരിച്ചിരിക്കുന്നത്. കൂട്ടത്തില്‍ തെരുവു നായയുടെ ആക്രമണത്തിന് ഇരയായവരുടെ ഫോട്ടോ സഹിതം പോസ്റ്റു ചെയ്യുകയും ചെയ്യുന്നുണ്ട്.
തെരുവുനായ പ്രശ്നം രൂക്ഷമായി തുടരുമ്പോഴാണ് ബോയ്‌ക്കോട്ട് കേരളയുമായി ഒരു വിഭാഗം പട്ടി സ്നേഹികള്‍ ഇറങ്ങിയിരിക്കുന്നത്. പട്ടികളെ നിങ്ങള്‍ സ്നേഹിച്ചു കൊള്ളു.. നിങ്ങളുടെ വീട്ടിലെ കുട്ടികളെയാണ് ഇങ്ങനെ പട്ടി കടിക്കുന്നതെങ്കില്‍ എന്തു ചെയ്യും എന്ന ചോദ്യമാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്