
പ്രസവ ശേഷമുള്ള തങ്ങളുടെ ശരീരത്തില്‍ അഭിമാനം കൊള്ളുന്ന ഒരു കൂട്ടം അമ്മമാര്‍. അവര്‍ കടല്‍ത്തീരത്ത് ഒത്തുകൂടി തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടി. നഗ്നരായായിരുന്നു ഇവര്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. 14 സ്ത്രീകളാണ് ഒന്നിച്ച് കടല്‍ത്തീരത്തെത്തിയത്. ഓസ്‌ട്രേലിയയിലെ കവാന ബീച്ചിലായിരുന്നു ഈ ഒത്തുചേരല്‍. കൂടുതല്‍ സ്‌നേഹം വിതറട്ടെ എന്ന ആശയമാണ് ഫോട്ടോഷൂട്ടിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇരുപത്തിയഞ്ചുകാരിയായ ട്രിന പറയുന്നു . സ്ത്രീകളുടെ ശരീരത്തെ വിലയിരുത്താതിരിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. പ്രസവ ശേഷമുണ്ടാകുന്ന ശാശീരിക മാറ്റം പലരെയും അസ്വസ്ഥരാക്കാറുണ്ടെന്നും ഇതിനുള്ള ബോധവത്കരണമെന്ന് രീതിയിലാണ് ഫോട്ടോഷൂട്ട് നടത്തുന്നത്. കടലിനെ പശ്ചാത്തലമാക്കിയായിരുന്നു ഫോട്ടോ ഷൂട്ട്. തങ്ങളുടെ ശരീര വടിവില്‍ അമ്മമാര്‍ ആകുലപ്പെടേണ്ടതില്ല എന്ന സന്ദേശവും ചിത്രങ്ങള്‍ പങ്ക് വെയ്ക്കുന്നു. കടത്തീരത്തിരുന്ന് ഇവര്‍ തങ്ങളുടെ പിഞ്ചോമനകള്‍ക്ക് മുലയൂട്ടി. തങ്ങളുടെ ഉള്ളിലെ സൗന്ദര്യത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഇവര്‍ പറയുന്നു.