ലണ്ടന്‍: പെണ്‍കുട്ടികളുടെ സ്തന വളര്‍ച്ച തടയുന്നതിനായി മാറിടത്തില്‍ ചുട്ടകല്ല് വെക്കുന്ന പ്രാകൃത രീതി ലണ്ടനിലെ പെണ്‍കുട്ടികളില്‍ നടപ്പിലാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സ്തന വളര്‍ച്ച് തടഞ്ഞ് അനാവശ്യമായ ആണ്‍നോട്ടങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ മാറ്റിനിര്‍ത്താന്‍ വേണ്ടിയാണ് ഇത്തരം പ്രാകൃത രീതികള്‍ പല വീട്ടുകാരും അവലംബിക്കുന്നത്.
ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ പെണ്‍കുട്ടികളില്‍ ഇവ അടിച്ചേല്‍പിക്കുകയാണ് പതിവ്. ഇത്തരത്തില്‍ ചെയ്യുന്ന പെണ്‍കുട്ടികളില്‍ ബ്രസ്റ്റ് കാന്‍സറും മറ്റ് നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഭാവിയില്‍ കുട്ടികളുണ്ടാകുമ്പോള്‍ പാലൂട്ടാനും വിഷമിക്കുന്നു.
യുകെയില്‍ മാത്രമായി ഇതുവരെ 1000ത്തോളം പെണ്‍കുട്ടികള്‍ ബ്രെസ്റ്റ് അയേണിങ്ങിന് വിധേയരായി എന്ന് ചേലാകര്‍മ്മത്തിനെതിരെ പോരാടുന്ന ബ്രിട്ടീഷ് സൊമാലിയന്‍ സ്വദേശിയായ ലെയ്ല ഹുസ്സൈന്‍ പറയുന്നു. ലണ്ടനിലെ ക്രൊയ്ഡോണ്‍ പട്ടണത്തില്‍ മാത്രമായി 15മുതല്‍ 20വരെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വിധേയരായ പെണ്‍കുട്ടികളെല്ലാം തന്നെ ബ്രിട്ടീഷ് പൗരത്വമുള്ളവരാണ്. മാത്രമല്ല ഇതിന് വിധേയരായി മാറിട വളര്‍ച്ച മുരടിച്ച അവസ്ഥയിലാണ് ഇവരില്‍ പലരുമെന്നും ലെയ്ല പറയുന്നു.