യുഎസിനെ പിന്തുടര്‍ന്നു ബ്രിട്ടനും മുസ്ളിം അസഹിഷ്ണുത ;മുസ്ളിം രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കു വിലക്ക്

ലണ്ടന്‍: എട്ടു മുസ്ലിം രാജ്യങ്ങളില്‍നിന്ന് യുഎസിലേക്കുള്ള വിമാന യാത്രികര്‍ ഐപാഡ്, ലാപ്ടോപ്, കിന്‍ഡില്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിമാനത്തിന്‍റെ കാബിനുള്ളില്‍ കൊണ്ടുവരുന്നതിന് ട്രംപ് ഭരണകൂടം അനിശ്ചിത കാലത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന നടപടിയെ പിന്തുണച്ച് ബ്രിട്ടണും രംഗത്ത് .യുഎസിലേക്കുള്ള വിമാന യാത്രികര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിമാനത്തിന്‍റെ കാബിനുള്ളില്‍ കൊണ്ടുവരുന്നതിന് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്ക് പിന്തുടരാന്‍ ബ്രിട്ടനും തീരുമാനിച്ചു ഭീകരഗ്രൂപ്പുകള്‍ വിമാനസര്‍വീസുകളെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പക്ഷേ ലഗേജായി ഇവ കൊണ്ടുവരുന്നതിനു തടസമില്ല.ചില പശ്ചിമേഷന്‍ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈയില്‍ കരുതുന്നതിനു ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. കൈയില്‍ കരുതുന്ന വസ്തുക്കളില്‍ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച് വിമാനം തകര്‍ക്കാന്‍ ഭീകരര്‍ ഒരുങ്ങുന്നതായ സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ് പരിഗണിച്ചാണ് നടപടിയെന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ സുരക്ഷാ ഏജന്‍സി മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇതുസംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. ബ്രിട്ടീഷ് എയര്‍വെയ്സ്, ഈസി ജെറ്റ്, തോമസ് കുക്ക് അടക്കമുള്ള വന്‍കിട വിമാന കന്പനികള്‍ക്കു വിലക്കു ബാധകമാണ്.

ജോര്‍ദാന്‍, ഈജിപ്ത്, തുര്‍ക്കി, യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, മൊറോക്കോ എന്നീ എട്ട് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പത്ത് വിമാനത്താവളങ്ങളില്‍നിന്ന് യുഎസ് വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ഒന്പത് എയര്‍ലൈന്‍സുകള്‍ക്കാണു വിലക്ക് ബാധമാക്കിയിരിക്കുന്നത്. നിര്‍ദിഷ്ട വിമാനത്താവളങ്ങളില്‍നിന്നു യുഎസിലേക്കു നേരിട്ടുള്ള ഫ്ളൈറ്റുകളിലെ യാത്രികര്‍ക്കു മാത്രമേ വിലക്കു ബാധകമാവൂ. ഈ വിമാനത്താവളങ്ങളില്‍നിന്നു യുഎസ് വിമാനക്കന്പനികള്‍ ഒന്നും നേരിട്ട് അമേരിക്കയിലേക്കു സര്‍വീസ് നടത്തുന്നില്ല.ആറു മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള യാത്രികര്‍ക്ക് യുഎസില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം പുറപ്പെടുവിച്ച പുതുക്കിയ എക്സിക്യൂട്ടീവ് ഉത്തരവിനു പിന്നാലെയാണ് പുതിയ നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യാത്രക്കാര്‍ ഇനി മുതല്‍ മൊബൈല്‍ ഫോണുകളേക്കാള്‍ വലിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ചെക്ക് ഇന്‍ ബാഗേജുകളില്‍ കൊണ്ടുപോകേണ്ടിവരും. ടാബുകള്‍, ലാപ്പ് ടോപ്പുകള്‍, പോര്‍ട്ടബിള്‍ ഡിവിഡി പ്ലെയറുകള്‍, ക്യാമറകള്‍, വീഡിയോ ഗെയിമുകള്‍ എന്നിവ വിലക്കിയ ഉപകരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടും.

അമേരിക്കയില്‍ ചൊവ്വാഴ്ച മുതല്‍ എട്ടു രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഖത്തര്‍, സൗദി, ദുബായ്, കുവൈത്ത്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് അമേരിക്കയുടെ നിയന്ത്രണം. വിമാനങ്ങളില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് യുഎസ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതേ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടനും നടപടി സ്വീകരിക്കുന്നതെന്നാണു വിവരം.

അമേരിക്കന്‍ വിലക്ക് ബാധിക്കുന്ന വിമാനത്താവളങ്ങള്‍

1. ദുബായ് രാജ്യാന്തര വിമാനത്താവളം, യുഎഇ.
2. ഹമദ് രാജ്യാന്തര വിമാനത്താവളം, ഖത്തര്‍
3. അബുദാബി രാജ്യാന്തര വിമാനത്താവളം, യുഎഇ.
4. കിങ് അബ്ദുള്‍ അസീസ് രാജ്യാന്തര വിമാനത്താവളം, സൗദി അറേബ്യ
5. കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം, സൗദി അറേബ്യ
6. കുവൈത്ത് രാജ്യാന്തര വിമാനത്താവളം, കുവൈത്ത്
7. അത്താതുര്‍ക്ക് രാജ്യാന്തര വിമാനത്താവളം, തുര്‍ക്കി
8. ക്യൂന്‍ ആലിയ രാജ്യാന്തര വിമാനത്താവളം, ജോര്‍ദാന്‍
9. കെയ്‌റോ രാജ്യാന്തര വിമാനത്താവളം,, ഈജിപ്ത്
10. മുഹമ്മദ് വി വിമാനത്താവളം, കസബ്ലാങ്ക, മൊറോക്കോ.

Top