അശ്ലീല സംഭാഷണം പ്രക്ഷേപണം ചെയ്തത് വിനയാകുന്നു; മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കിയേക്കും

മന്ത്രിയുടെ സംഭാഷണം സംപ്രേക്ഷണം ചെയ്തത് മഗളത്തിനെ കൂടുതല്‍ പ്രശ്‌നത്തിലേയ്ക്ക് നയിക്കുന്നു. അശ്ലീല സംഭാഷണം കേള്‍പ്പിച്ചതിനെതിരെ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന് ലഭിച്ച പരാതിയില്‍ നടപടി ആരംഭിച്ചു. ഇതുകാരണം മംഗളത്തിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക നടപടികള്‍ തുടങ്ങി കഴിഞ്ഞു. മുന്‍മന്ത്രി എ.കെ.ശശീന്ദ്രന്റെ അശ്ലീല സംഭാഷണം സംപ്രേഷണം ചെയ്തതെന്ന്കാട്ടി മംഗളം ചാനലിനെതിരെ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷന് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മുജീബ് റഹുമാനാണ് പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതിയിലെ ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. ഈ സാഹചര്യത്തില്‍ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ കരുക്കള്‍ നീക്കി എന്‍സിപി ദേശീയ നേതൃത്വവും ഡല്‍ഹിയില്‍ സജീവമാണ്.

അശ്ലീലവും നിയമവിരുദ്ധവുമായ വാര്‍ത്തയാണ് ചാനല്‍ സംപ്രേഷണം ചെയ്തതെന്നാണ് ആരോപണം. കേബിള്‍ ടെലിവിഷന്‍ നെറ്റ്‌റ്‌വര്‍ക്ക്‌സ് (റെഗുലേഷന്‍) ആക്ടിന്റെ ലംഘനമാണ് മംഗളം കാട്ടിയത്. ആരോപണം തെളിഞ്ഞാല്‍ മംഗളത്തിന്റ ലൈസന്‍സ് ഉദ്ദ്ഘാടന ദിവസത്തെ വാര്‍ത്താ ബോംബിന്റെ പേരില്‍ നഷ്ടമാകും. ഇതുകൂടാതെ പോക്‌സോ നിയമപ്രകാരം മറ്റൊരു പരാതികൂടി പൊലീസിന് ലഭിച്ചു. പീഡനത്തിനിരയായ പത്ത് വയസ്സുകാരിയെ തിരിച്ചറിയുന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന് കാട്ടിയാണ് പരാതി. അതിനിടെ മംഗളം ചാനലിന് ലൈസന്‍സ് ഇല്ലെന്ന വാദം തെറ്റാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഇത്തരം പ്രചരണവും നടന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഎന്‍ ഇന്‍ഫോ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലെ ലൈസന്‍സാണ് മംഗളമെന്ന പേരിലേക്ക് മാറിയത്. റിപ്പോര്‍ട്ടര്‍ 24×7, ജിഎന്‍ ന്യൂസ്, ജിഎന്‍എന്‍ ന്യൂസ് എന്നീ പേരുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ചാനലിന്റെ ലൈസന്‍സ് മംഗളം സ്വന്തമാക്കുകയായിരുന്നു. ന്യൂസ് ചാനല്‍ ലൈസന്‍സ് തന്നെയാണ് ഇത്. ഹിന്ദിയിലും ഇംഗ്ലീഷിലും ഇന്ത്യയിലെ മറ്റ് എല്ലാ ഭാഷയിലും ചാനല്‍ നടത്താനുള്ള ലൈസന്‍സാണ് ഇത്. അതായത് ജിഎന്‍ ഇന്‍ഫോ മീഡിയയുടെ ലൈസന്‍സ് ഉപയോഗിച്ചാണ് മംഗളം നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് ബ്രോഡ് കാസ്റ്റിങ് ഫൗണ്ടേഷന് പരാതി നല്‍കിയത്. അശ്ലീലത കേള്‍പ്പിക്കുന്നത് വലിയ കുറ്റമാണ്. മംഗളത്തോട് പരാതിയില്‍ വിശദീകരണം തേടും. ഇത് തൃപ്തികരമല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കാനാണ് സാധ്യത. ബിജെപിയുമായി എന്‍സിപി കേന്ദ്ര നേതൃത്വത്തിന് നല്ല ബന്ധമാണുള്ളത്. ഇതും പരാതിയില്‍ അനുകൂല തീരുമാനം പുറത്തുവരാന്‍ കാരണമാകുമെന്നാണ് സൂചന.

ഇതിനൊപ്പം മറ്റൊരു പൊലീസ് കേസും മംഗളത്തിന് വിനയാകാന്‍ എത്തുകയാണ്. ചാനലിന്റെ ഫെസ്ബുക്കില്‍ ഇരയുടെ അമ്മയുടേയും കാമുകന്റേയും ചിത്രങ്ങള്‍ പ്രസിദ്ധിച്ചുവെന്നും ഇത് പോക്‌സോ നിയമപ്രകാരവും ഐടി ആക്ട് പ്രകാരവും കേസെടുക്കണമെന്നാണ് പരാതി. ഇതും ഏറെ ഗൗരവത്തോടെയുള്ള കുറ്റമാണ്. കുറുപ്പുംപടി പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. ചാനല്‍ ചെയര്‍മാന്‍, സിഇഒ അജിത്ത് കുമാര്‍ തുടങ്ങി അഞ്ച്‌പേര്‍ക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ഹണിട്രാപ്പിന്റെ പേരില്‍ തന്നെ പൊതുസമൂഹത്തില്‍ നിന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും ഏറെ വിമര്‍ശനം കേള്‍ക്കുന്ന മംഗളത്തിന് ഇനി നിയപ്രശ്‌നങ്ങള്‍ കൂടി അഭിമുഖീകരിക്കേണ്ടി വരും.

മുന്‍മന്ത്രി എ.കെ. ശശീന്ദ്രനെ കുടുക്കിയ വിവാദ ടെലിഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട് മംഗളം ചാനലിനെതിരെ രണ്ട് കേസുകള്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ശശീന്ദ്രന്‍ പങ്കെടുത്ത ഒരു പരിപാടിയുടെ സ്വീകരണ ചടങ്ങില്‍ തൊട്ടടുത്ത് നില്‍ക്കുന്ന പെണ്‍കുട്ടിയെ നോക്കുന്ന ദൃശ്യം ചാനലിലെ ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ശശീന്ദ്രനുമായി ഫോണ്‍ സംഭാഷണത്തില്‍ ബന്ധപ്പെട്ട കുട്ടിയാണിതെന്ന് പ്രചരാണമുണ്ടായി. ഇതിനെതിരെ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

ഈ കേസും ഒരു വനിതാ അഭിഭാഷക നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചാനല്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗ്ഗീസ്, സിഇഒ ആര്‍. അജിത്കുമാര്‍, എം.ബി. സന്തോഷ്, ഋഷി കെ. മനോജ്, കെ.ജയചന്ദ്രന്‍, ലക്ഷ്മി മോഹന്‍, ഫിറോസ് സാലി മുഹമ്മദ്, എസ്.വി. വര്‍ഗ്ഗീസ് എന്നിവരും ഫോണ്‍വിളിയിലെ പെണ്‍കുട്ടി എന്നിവരുടെ പേരിലുമാണ് പരാതി. സംഭവത്തില്‍ ചാനല്‍ സിഇഒ ഖേദപ്രകടനം നടത്തിയെങ്കിലും പ്രത്യേക അന്വേഷണ സംഘം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് ചാനലിന് കടുത്ത വെല്ലുവിളിയാണ്. ഐടി ആക്ടിലെ വകുപ്പുകള്‍ക്ക് പുറമെ ഗൂഢാലോചനാ കുറ്റവും എഫ്‌ഐആറില്‍ ചേര്‍ത്തിട്ടുണ്ട്. എ്ല്ലാവരേയും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

മന്ത്രിക്ക് മുന്നില്‍ പരാതിയുമായെത്തിയ വീട്ടമ്മയുമായി എ.കെ. ശശീന്ദ്രന്‍ ലൈംഗിക ചുവയുള്ള സംസാരം നടത്തിയെന്ന ഫോണ്‍ സംഭാഷണമാണ് ചാനല്‍ സംപ്രേഷണം ചെയ്തത്. തുടര്‍ന്ന് ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവച്ചു. സംഭവം വിവാദമായതോടെയാണ് ചാനല്‍ സിഇഒ അജിത് കുമാര്‍ മാപ്പപേക്ഷിച്ചത്.

Top