നൂറ് കോടി രൂപ വെളുപ്പിക്കാൻ സുവിശേഷകൻ തയ്യാർ ,സഹായിക്കാൻ മുൻ സ്പീക്കർ!!ജോണ്‍ താരുവും എൻ.ശക്‌തനും നാരദ ന്യുസിന്റെ ഒളിക്യാമറയില്‍ കുടുങ്ങി!!

കൊച്ചി:ജോണ്‍ താരു നാരദ ന്യുസിന്റെ ഒളിക്യാമറയില്‍ കുടുങ്ങി. എത്രകോടി രൂപ വേണമെങ്കിലും വെളിപ്പിച്ചുതരാമെന്ന് വാഗ്ദാനം നൽകുന്നത് സുവിശേഷകന്‍ ജോണ്‍ താരു.രോഗശാന്തി ശുശ്രൂഷകൻ ബ്രദർ ജോൺ താരുവും മുൻ നിയമസഭാ സ്പീക്കറും കൊണ്ഗ്രെസ്സ് നേതാവുമായ N. ശക്തനും ചേർന്ന ഒരു കോക്കസ്സിന്റെ നിയമവിരുദ്ധ പ്രവർത്തനത്തിന്റെ മറ നീങ്ങുന്നു.


രാജ്യത്തെ വിദേശനാണ്യവിനിമയ നിയമങ്ങളെ കാറ്റിൽ പറത്തി കോടിക്കണക്കിന് ഹവാല പണം ഇവിടെ കൊണ്ടുവരാനും ഇവിടത്തെ ഏജന്റുമാർക്ക് കൈമാറാനും(കമ്മീഷൻ എടുത്തതിനു ശേഷം) താൻ ഇടനിലക്കാരനാകാൻ തയ്യാറാണെന്ന് ജോൺ താരു ഒളിക്യാമറയിൽ സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങൾ.രോഗശാന്തി ശുശ്രൂഷ എന്ന തട്ടിപ്പ് ഒന്നുകൊണ്ടു തന്നെ അകത്തു കിടക്കേണ്ട ആളാണ് ബ്രദർ ജോൺ താരു.പുതിയ വെളിപ്പെടുത്തലുകൾ പ്രകാരം ഇയാൾ തീർച്ചയായും ശിക്ഷിക്കപ്പെടേണ്ടതാണ്. പറ്റിക്കപ്പെടാൻ വിശ്വാസികൾ എന്നും തയ്യാർ.നൂറ് കോടി രൂപയുടെ പദ്ധതിയുമായാണ് നാരദ ജോണ്‍താരുവിനെ സമീപിക്കുന്നത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top