അഡാറ് പ്ലാനുമായി ബിഎസ്എന്‍എല്‍: ഒരു വര്‍ഷത്തേയ്ക്ക് ദിവസം ഒരു ജിബി ഡാറ്റ; ആറുമാസം ഫ്രീ കോള്‍

ന്യൂഡല്‍ഹി: ടെലികോം കമ്പനികളുടെ കടുത്ത മത്സരത്തിനിടെ അഡാറ് ഓഫറുമായി ബിഎസ്എന്‍എല്‍ വരുന്നു. 999 രൂപയുടെ പുതിയ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. മാക്സിമം പ്രീപെയ്ഡ് എന്നാണ് പ്ലാനിന് പേരിട്ടിരിക്കുന്നത്. പേരുപോലെ ഈ പ്ലാന്‍ പ്രകാരം ഒരുവര്‍ഷത്തേക്ക് ദിവസേന ഒരു ജിബി വീതം ഡാറ്റ ലഭിക്കും.

ഇതോടൊപ്പം ഈ പ്ലാനില്‍ ആറ് മാസത്തേക്ക് അണ്‍ലിമിറ്റഡ് വോയിസ് കോളും ലഭിക്കും എന്നതാണ് ഇതിന്റെ ആകര്‍ഷണം. മുംബൈ-ഡല്‍ഹി ഒഴികെയുള്ള സ്ഥലങ്ങളില്‍ റോമിങ് കോളുകളും ഈ പ്ലാനില്‍ സൗജന്യമായിരിക്കും. ദിവസേന 100 എസ്എംഎസ് സന്ദേശങ്ങളും സൗജന്യമായിരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ജിബിക്ക് ശേഷമുള്ള ഡാറ്റ ഉപയോഗത്തിന് പക്ഷേ 40 കെബിപിഎസ് മാത്രമായിരിക്കും സ്പീഡ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജമ്മു കശ്മീര്‍,അസം സര്‍ക്കിളിലും ഈ പ്ലാന്‍ ലഭിക്കില്ല.

ആറ് മാസത്തിന് ശേഷം ഒരു വര്‍ഷം വരെ കോളുകള്‍ക്ക് മിനിറ്റിന് 60 പൈസ വീതം നല്‍കേണ്ടി വരും.

Top