കശ്മീർ ജനത ഫോൺ ചെയ്തിട്ട് 47 ദിവസം..!! കൃത്യമായി കിട്ടുന്നത് ബില്ലുകൾ മാത്രം; ബിഎസ്എൻഎൽ അടക്കം ജനങ്ങളെ പിഴിയാൻ നോക്കുന്നു

ജമ്മു-കശ്മീർ: കശ്മീരിൻ്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം താഴ്വര അക്ഷരാർത്ഥത്തിൽ നിശബ്ദമാക്കപ്പെടുകയാണ് ഉണ്ടായത്. ഭരണഘടനാ ഭേദഗതി കൊണ്ടുവന്നതിന് ശേഷം സുരക്ഷാ ക്രമീകരണങ്ങളുടെ പേരിൽ ഒന്നരക്കോടിയോളം ജനങ്ങളെ പൂട്ടിയിട്ടിരിക്കുകയാണെന്ന് പറയാം. ടെലി ഫോൺ ഇൻറർനെറ്റ് ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. 47 ദിവസമായി കശ്മീർ ജനത ഈ അവസ്ഥയിൽ തുടരുന്നു.

ഗുരുതരമായ അവസ്ഥയിലൂടെ കശ്മീരികൾ കടന്നുപോകുമ്പോഴും താഴ്വരയില്‍ നിന്ന് ചില വാര്‍ത്തകൾ പുറത്തുവരുന്നുണ്ട്. ഫോണുകളെല്ലാം അധികൃതര്‍ നിശ്ചലമാക്കിയിട്ടും പുതിയ ബില്ലുകള്‍ക്ക് കുറവില്ലെന്നതാണ് അക്കൂട്ടത്തിലൊന്ന്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്‍റര്‍നെറ്റ് സംവിധാനവും മൊബൈല്‍ ഫോണ്‍ നെറ്റ്‍വര്‍ക്കുകളുമടക്കമുള്ള വാര്‍ത്ത വിനിമയ സംവിധാനങ്ങളെല്ലാം അധികൃതര്‍ നിഷേധിച്ചിട്ടും കഴിഞ്ഞ ദിവസം ഇവിടുത്തെ നിരവധിപേര്‍ക്ക് ടെലിക്കോം കമ്പനികളുടെ ബില്ലുകള്‍ ലഭിച്ചെന്ന് വാര്‍ത്ത വിതരണ ഏജന്‍സിയായ പി ടി ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. മൊബൈലും ഇന്‍റര്‍നെറ്റും അനുവദിക്കാതിരുന്നിട്ടും  ഏയര്‍ടെല്ലില്‍ നിന്ന് 779 രൂപയുടെ ബില്ല് ലഭിച്ചെന്ന് ശ്രീനഗറിനടുത്തുള്ള  ഉബൈദ് നബി വ്യക്തമാക്കി. മുഹമ്മദ് ഉമറിനാകട്ടെ 380 രൂപയുടെ ബില്ല് ബി എസ് എന്‍ എല്‍ ആണ് നല്‍കിയത്.

വാര്‍ത്ത വിനിമയ സംവിധാനങ്ങളെല്ലാം നിഷേധിക്കപ്പെട്ടിട്ടും ഇത്തരത്തില്‍ ഫോണ്‍ ബില്ലുകള്‍ ലഭിക്കുന്നത് എന്തുകൊണ്ടാണെന്നും പ്രദേശവാസികള്‍ ചോദിക്കുന്നു. പരാതി അറിയിച്ചിട്ട് ടെലക്കോം കമ്പനികള്‍ മറുപടി നല്‍കിയിട്ടില്ല. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ ഇല്ലാതിരുന്ന ഘട്ടത്തില്‍ നേരത്തെയും ഇത്തരത്തില്‍ ടെലക്കോം കമ്പനികള്‍ ബില്ലുകള്‍ നല്‍കിയിട്ടുണ്ടെന്നും പ്രദേശവാസികള്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

Top