കേരളത്തെ ഐസക് ഭിക്ഷക്കാരാക്കി!!

കേരളത്തെ ഐസക് ഭിക്ഷക്കാരാക്കി. വൻ വിലവർധന വരുന്നു. സാധാരണക്കാരൻ നെട്ടോട്ടമോടും.. 25 പദ്ധതികളില്‍ പ്രധാനപ്പെട്ടത്.  ചെറുകിട ഉൽപ്പന്നങ്ങള്‍ക്ക് ഒഴികെ മറ്റെല്ലാ വസ്തുക്കള്‍ക്കും രണ്ട് വര്‍ഷത്തേക്ക് പ്രളയ സെസ് ചുമത്തിയാണ് വരുമാനം കണ്ടെത്തുന്നത്. 12, 18, 28 ശതമാനം ജിഎസ്ടിയുള്ള ഉത്പന്നങ്ങള്‍ക്ക് ഒരു ശതമാനം സെസ് പ്രഖ്യാപിച്ചു.

അഞ്ചു ശതമാനവും അതില്‍ താഴെയും സ്ലാബില്‍ പെട്ട ചരക്കുകള്‍ക്ക് സെസ് ഇല്ല. മദ്യത്തിന് രണ്ട് ശതമാനവും, സിനിമാ ടിക്കറ്റിന് പത്ത് ശതമാനവുമായാണ് നികുതി ചുമത്തിയത്. മദ്യത്തിന്റെ നികുതി വര്‍ധിപ്പിച്ചതോടെ ബിയറും വൈനും ഉള്‍പ്പെടെയുള്ള എല്ലാ തരം മദ്യത്തിനും വില കൂടും. വിവിധ വകുപ്പുകളിലെ സേവനങ്ങള്‍ക്കുള്ള ഫീസിലും അഞ്ച് ശതമാനം വര്‍ധനവുണ്ട്. ഭൂമിയുടെ ന്യായവിലയിലും വര്‍ധിപ്പിച്ചിട്ടുണ്ട്.

Top