ഭരണത്തില്‍ സാമ്പത്തിക മുറുമുറുപ്പ് ?ഗീതാഗോപിനാഥിന്റെ വരവില്‍ തോമസ് ഐസക്കിന് അതൃപ്തി കൂടുന്നു.വി.എസ്.രംഗത്ത് എത്തുന്നു

തിരുവനന്തപുരം :സിപിഎം പോളിറ്റ് ബ്യൂറോയുടെ എതിര്‍പ്പും മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാഗോപിനാഥിനെ നിയമിച്ചതില്‍ ഭരണത്തിലുള്ള അമര്‍ഷം കടുക്കുന്നതായി സൂചന.ഇനി ഈ എതിര്‍പ്പ് ശക്തമാക്കാന്‍ വി.എസ് രംഗത്ത് എത്തുമോ എന്നതും നോക്കിക്കാണേണ്ടിയിരിക്കുന്നു. ഗീതാഗോപിനാഥിന്റെ വരവില്‍ ധനമന്ത്രി തോമസ് ഐസക്കിന് കടുത്ത അതൃപ്തിയുള്ളതായി സൂചനയുണ്ട്. ഐസക്കുമായുള്ള ചര്‍ച്ചക്കിടയില്‍ അദ്ദേഹം തന്റെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്.ഗീതാഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശ്ടാവാക്കി പിണറായി വിജയന്‍ നിയമിച്ചതില്‍ ധനമന്ത്രി തോമസ് ഐസക്ക് നീരസത്തിലായിരുന്നു. ധനമന്ത്രിയുള്ളപ്പോള്‍ സാധാരണ ആരും സാമ്പത്തിക ഉപദേശ്ടാക്കളെ നിയമിക്കാറില്ല.

ഗീതാഗോപിനാഥിനെ സാമ്പത്തിക ഉദേഷ്ടാവാക്കിയ തീരുമാനം പോളിറ്റ് ബ്യൂറോ ഇടപെട്ട് തിരുത്തണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. നവലിബറല്‍ ആശയക്കാരിയായ ഗീതാഗോപിനാഥിന്‍റെ നിലപാടുകള്‍ പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും അവരെ സാമ്പത്തിക ഉപദേഷ്ടാവാക്കിയതില്‍ ദുരൂഹതയുണ്ടെന്നും വിഎസ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഗീതാഗോപിനാഥിനെ നിയമിച്ചതിലുള്ള വിമര്‍ശനങ്ങളെ തള്ളി മുഖ്യമന്ത്രിയുടെ വിശദീകരണം വന്നതിനു പിന്നാലെ പിബിയില്‍ എതിപ്പുയര്‍ന്നിരുന്നു. ഗീതാഗോപിനാഥ് മികച്ച സാമ്പത്തിക വിദഗ്ധയാണ്. നല്ലതില്‍ ദോഷം കണ്ടെത്തുന്നവരാണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സര്‍ക്കാര്‍ ഇടതുപക്ഷ സ്വഭാവം ഉപേക്ഷിക്കരുതെന്ന മുന്നറിയിപ്പ് നല്ലതാണ്. ഇപ്പോള്‍ ഉണ്ടായ ആങ്കകളെല്ലാം സദുദ്ദേശപരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.geetha-gopinath

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാധ്യമവകുപ്പിന്റെ മന്ത്രി മുഖ്യമന്ത്രിയായതിനാല്‍ മാധ്യമ ഉപദേഷ്ടാവിനെ അദ്ദേഹത്തിനു നിയമിക്കാം. അതില്‍ സാങ്കേതികമായ യാതൊരു പിഴവുമില്ല.നിയമോപദേഷ്ടാവിന്റെ നിയമനത്തില്‍ നിയമമന്ത്രി എ.കെ.ബാലന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നില്ല. കാരണം പിണറായിയുടെ അനിഷ്ടത്തിന് പാത്രമാകാന്‍ എ.കെ.ബാലനു താല്‍പ്പര്യമുണ്ടായിരുന്നില്ല. അതിനുള്ള ധൈര്യവും ബാലനില്ല. എന്നാല്‍ ഐസക്കിന്റെ കാര്യം അങ്ങനെയല്ല. ഐസക് പണ്ടേ ധനകാര്യ വിദഗ്ധനും ധനതത്വശാസ്ത്രത്തില്‍ അഗ്രകണ്യനുമാണ്.
ഐസക്കിന്റെ ഐഡിയോളജിയുമായി ഗീതാഗോപിനാഥിന് യാതൊരു ബന്ധവുമില്ല. ഹാര്‍വാഡാണ് ഗീതാഗോപിനാഥിന്റെ തട്ടകം. മന്‍മോഹന്‍ സിങ്ങിന്റെ തട്ടകവും ഹാര്‍വാഡായിരുന്നു. ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും പ്രയോക്താവാണ് ഗീതാഗോപിനാഥ്.

ഐസക്കിന്റെ കരടു തത്വശാസ്ത്രവുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ല. ഐസക്കിനെ കാണുമ്പോള്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന സ്വഭാവവും ഗീതാഗോപിനാഥിനില്ല. ഐസക്ക് പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രി മാത്രമാണ്. അതിനുള്ള പ്രതിഫലം ഐസക്കിന് സര്‍ക്കാര്‍ നല്‍കുന്നുമുണ്ട്. എന്നാല്‍ ഗീതാഗോപിനാഥ് ശമ്പളം വാങ്ങിയല്ല പിണറായി വിജയന്റെ ഉപദേശ്ടാവായി സേവനം അനുഷ്ടിക്കുന്നത്. തോമസ് ഐസക്കിനെ മോശക്കാരനാക്കാനുള്ള പിണറായി വിജയന്റെ ബുദ്ധിയാണ് ഉപദേശ്ടാവ് നിയമനത്തിനു പിന്നിലുള്ളത്. ഇക്കാര്യം അറിഞ്ഞുക്കൊണ്ടാണ് ഗീതയുമായി ഒരു പരിധിയ്ക്കപ്പുറമുള്ള സഹകരണം വേണ്ടെന്ന് ഐസക്ക് തീരുമാനിച്ചിരിക്കുന്നത്. ഐസക്കുമായി നടന്ന കൂടിക്കാഴ്ച്ചയില്‍ ഗീത ധാരാളം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നെങ്കിലും ഐസക്ക് നിശബ്ദനായി ഇരിക്കുകമാത്രമാണ് ചെയ്തത്. തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ വിവാദമാക്കുന്നതിന് പകരം നിശബ്ദമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് ഐസക്കിന്റെ തീരുമാനം. ഗീതാഗോപിനാഥിന് അവരുടെ വഴി തനിക്ക് തന്റെ വഴി എന്നാണ് ഐസക്കിന്റെ നിലപാട്.geetha-pv
ഇതിനിടെ ഈ വിഷയത്തില്‍ തോമസ് ഐസക്കിനെ പിന്തുണച്ച് വി എസ് എത്തുമെന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗം ചിന്തിക്കുന്നത് .അങ്ങനെ വി.എസ് രംഗത്തു വന്നാല്‍ ഭരണത്തില്‍ അലോസരം ശക്തിപ്പെടും എന്നതില്‍ സമ്-ശയമില്ല.ഗീത ഗോപിനാഥിനെ നിയമിച്ചതിനെതിരെ ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷനും ഇടത് സാമ്പത്തിക വിദഗ്ധനുമായ പ്രഭാത് പട്‌നായിക് രംഗത്ത്.
ആരുടേയെങ്കിലും ഉപദേശം കൊണ്ടു കേരളീയരുടെ വികസന കാഴ്ചപ്പാട് അട്ടിമറിക്കാന്‍ കഴിയില്ലെന്ന് പ്രഭാത് പട്‌നായിക് പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ നവ ഉദാരവല്‍ക്കരണ നയങ്ങളുടെ പിന്നാലെ പോകരുത്. ഇത്തരം നയങ്ങള്‍ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മോദിയുടെ വികസനനയം തന്നെ പിന്തുടര്‍ന്നാല്‍ ബദല്‍ മാര്‍ഗമുണ്ടാക്കാന്‍ ഇടതുപക്ഷത്തിനാകില്ല. മുതലാളിത്ത വികസനത്തിനായുള്ള മധ്യവര്‍ഗ സമ്മര്‍ദ്ദത്തെ ഇടതുസര്‍ക്കാര്‍ അതിജീവിക്കണം. വന്‍കിട നിക്ഷേപങ്ങള്‍ക്കല്ല സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തിയുള്ള സാമ്പത്തിക നയമാണ് പിണറായി വിജയന്‍ സര്‍ക്കാരിന് വേണ്ടതെന്നും പട്‌നായിക് പറഞ്ഞു.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/
www.dailyindianherald.com

Top