പ്രിവിലേജ് കമ്മറ്റിക്ക് മുന്നിൽ എത്തുന്ന ആദ്യമന്ത്രി തോമസ് ഐസക്ക് !കൂടിയ ശിക്ഷ ശാസന.നിയമസഭ ഇതുവരെ ശിക്ഷിച്ചിട്ടുള്ളത് പി.സി. ജോര്‍ജിനെയും രണ്ട് പത്രാധിപന്മാരെയും മാത്രം

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി പ്രിവിലേജ് കമ്മറ്റിക്ക് മുന്നിൽ എത്തുന്ന മന്ത്രി തോമസ് ഐസക്ക്.എത്തിക്ക് കമ്മറ്റി ശിക്ഷിച്ചാൽ പരമാവധി കിട്ടുന്ന ശിക്ഷ വെറും താക്കീത് മാത്രം.ഇതിനു മുമ്പ് ഒരു മന്ത്രിക്കുമെതിരേ സമിതിക്കു മുന്നില്‍ പരാതി എത്തിയിട്ടുമില്ല. അവകാശലംഘനത്തിനു ശിക്ഷിക്കപ്പെട്ടിട്ടുള്ള അംഗം പി.സി. ജോര്‍ജ് മാത്രം. കെ.ആര്‍. ഗൗരിയമ്മയ്‌ക്കെതിരേ മോശം പരാമര്‍ശം നടത്തിയതിനാണു കഴിഞ്ഞ നിയമസഭയില്‍ ജോര്‍ജ് ശാസിക്കപ്പെട്ടത്. അതിനു പുറമേ സഭയുടെ ശാസന ഏറ്റുവാങ്ങിയിട്ടുള്ളതു രണ്ടു പത്രാധിപന്‍മാര്‍.

ഉദ്യോഗസ്ഥര്‍ക്കെതിരേ പലവട്ടം അവകാശലംഘനം തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും മാപ്പുപറഞ്ഞ് രക്ഷപ്പെട്ടിട്ടുമുണ്ട്.എന്നാല്‍, ഇന്ത്യയുടെ ചരിത്രത്തില്‍ ലോക്‌സഭയിലെ പ്രിവിലജസ് കമ്മിറ്റിയുടെ നടപടികള്‍ ഇന്നും പ്രസക്തമാണ്. ഇന്ദിരാ ഗാന്ധിയെ പുറത്താക്കാനും ശിക്ഷിക്കാനും തീരുമാനിച്ചതു പ്രിവിലജസ് കമ്മിറ്റിയായിരുന്നു. കേരളത്തില്‍ ആദ്യമായി അവകാശലംഘനത്തിനു നിയമസഭയുടെ പ്രിവിലജസ് കമ്മിറ്റി ശിക്ഷിച്ചത് ”തനിനിറം” പത്രാധിപരായിരുന്ന കലാനിലയം കൃഷ്ണന്‍നായരെയാണ്. 1974-75 കാലഘട്ടത്തില്‍ ഇന്ത്യ-പാക് യുദ്ധം നടക്കവേ നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് എഴുതിയ മുഖപ്രസംഗമായിരുന്നു ശിക്ഷയ്ക്ക് ആധാരം.

അന്ന് സ്പീക്കറായിരുന്ന മൊയ്തീന്‍കുട്ടി ഹാജിയെ മോശമായി പരാമര്‍ശിച്ച്, ”സ്പീക്കറുടെ കൂറ് എവിടെ?” എന്ന പേരിലായിരുന്നു മുഖപ്രസംഗം. തുടര്‍ന്ന്, കൃഷ്ണന്‍നാരെ നിയമസഭയില്‍ വിളിച്ചുവരുത്തി പരസ്യമായി ശാസിച്ചു. അടുത്തദിവസം ”തനിനിറം പത്രാധിപര്‍ നിയമസഭയില്‍” എന്നു വാര്‍ത്ത കൊടുത്തായിരുന്നു കൃഷ്ണന്‍നായരുടെ മറുപടി. പാലക്കാട് എം.എല്‍.എയായിരുന്ന സി.എം. സുന്ദരത്തെ െകെയേറ്റം ചെയ്‌തെന്ന പേരില്‍ പാലക്കാട് സ്വദേശി പത്രാധിപരായിരുന്ന എം.വി. ചെറുവത്തിനെയും സഭ ശാസിച്ചിട്ടുണ്ട്. ചെറുവത്തിനെതിരേ സാക്ഷിമൊഴിയില്ലായിരുന്നെങ്കിലും എം.എല്‍.എയുടെ വാദം പരിഗണിച്ച് ശിക്ഷിക്കുകയായിരുന്നു. നിയമസഭാ ചട്ടപ്രകാരം കടുത്ത ശിക്ഷാനടപടികള്‍ക്ക് എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമില്ല. താക്കീത് നല്‍കാനേ സാധിക്കൂ

Top