ശബരിമല വിഷയത്തില്‍ പുതിയ തീരുമാനവുമായി സിപിഎം; യുവതീപ്രവേശനത്തില്‍ മുന്‍കൈയെടുക്കില്ലെന്ന് പാര്‍ട്ടി

ശബരിമല യുവതീപ്രവേശനത്തിന് മുന്‍കൈയെടുക്കേണ്ടെന്ന പുതിയ തീരുമാനത്തില്‍ സിപിഎം. നിലപാടില്‍ മാറ്റമില്ലെങ്കിലും വിശ്വാസികളുടെ വികാരം മാനിക്കണമെന്നാണ് പാര്‍ട്ടി തീരുമാനം. ക്ഷേത്രങ്ങളുടെ ഭരണപരമായ കാര്യങ്ങളില്‍ പ്രാദേശികനേതാക്കള്‍ ഇടപെടണമെന്നും യോഗത്തില്‍ തീരുമാനമായി. എന്നാല്‍, തെറ്റുതിരുത്തല്‍ രേഖയില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തണോയെന്ന് തീരുമാനിച്ചില്ല. പാർട്ടി ഈശ്വരവിശ്വാസത്തിനെതിരല്ലെന്ന് വീട്ടമ്മമാരെ ബോധ്യപ്പെടുത്താനുള്ള ക്യാംപെയിനുകൾ നടത്താനും യോഗത്തില്‍ തീരുമാനമായി.

അതേസമയം, തെറ്റുതിരുത്തൽ നടപടികൾക്കുള്ള സിപിഎമ്മിന്‍റെ സംഘടനാരേഖക്ക് ഇന്ന് അന്തിമരൂപമാകും.

Top