തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തന്നെ മുന്നേറ്റം. ഫലം പുരത്തുവന്ന ഏഴു സീറ്റുകള്‍ എല്‍ഡിഎഫിന്. തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്ത് കാച്ചാണി വാര്‍ഡില്‍, എല്‍ഡിഎഫിലെ സി വികാസ്, 585 വോട്ടിന് വിജയിച്ചു. ബിജെപിയിലെ പി സജികുമാര്‍ രണ്ടാം സ്ഥാനത്തും യുഡിഎഫിലെ ഡിസിസി അംഗം കാച്ചാണി രവി മൂന്നാമതും എത്തി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മറിയപ്പുറം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി റംല ചോലയ്ക്കല്‍ 400 വോട്ടിന് വിജയിച്ചത്. ജയിച്ച സിപിഐഎം സ്ഥാനാര്‍ത്ഥി രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. യുഡിഎഫില്‍ കോണ്‍ഗ്രസില്‍ നിന്ന് സുഹ്റയും ലീഗില്‍ നിന്ന് റയ്ഹാനത്തും മത്സരിച്ചിരുന്നു.
ചെറുപുഴ ഗ്രാമപഞ്ചായത്ത് രാജഗിരി വാര്‍ഡില്‍ എല്‍ഡിഎഫിലെ ലാലി തോമസ് വിജയിച്ചു. കോണ്‍ഗ്രസിലെ ഷൈനി റോയിയെയാണ് തോല്‍പ്പിച്ചത്. കണ്ണൂര്‍ കണ്ണപുരം ഗ്രാമപഞ്ചായത്ത് മൊട്ടമ്മല്‍ വാര്‍ഡില്‍ സിപിഐഎമ്മിലെ യു മോഹനന്‍ വിജയിച്ചു. യുഡിഎഫിലെ കെ വിജയനെയാണ് തോല്‍പ്പിച്ചത്. എല്‍ഡിഎഫിലെ എ ലക്ഷ്മണന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
പാലക്കാട് മങ്കര ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐഎമ്മിലെ വികെ ഷിബു 31 വോട്ടിനാണ് ജയിച്ചത്. പിണറായി 16ാം വര്‍ഡില്‍ 1086 വോട്ടിന് എല്‍ഡിഎഫിന്റെ എന്‍വി രമേശന്‍ ജയിച്ചു. കൈനകരി ചെറുകാലി കായല്‍ വാര്‍ഡില്‍ എല്‍ഡിഎഫിന്റെ അനിത പ്രസാദ് വിജയിച്ചു.
തെങ്കര ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസിലെ എം ഉഷ 16 വോട്ടിനാണ് വിജയിച്ചത്. കോട്ടോപ്പാടം ഏഴാം വര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. കൊല്ലം കോര്‍പ്പറേഷന്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സിറ്റിങ് സീറ്റ് നിലനിര്‍ത്തി.