ദില്ലി: 19 മന്ത്രിമാര്‍ നരേന്ദ്രമോദി മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ ക്യാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തി. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ക്കാണ് പുന:സംഘടനയില്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്.
ഫഗന്‍ ഖുസ്താലെ, എസ്എസ് അലുവാലിയ, രമേഷ് ജിഗജിനാഗി, വിജയ് ഗോയല്‍, രാംദാസ് അത്താവാലെ, രജന്‍ ഗൊഹൈന്‍, അനില്‍ മാധവ് ദവേ, പര്സോട്ടംഭായ് രൂപവാല, എംജെ അക്ബര്‍, അര്ജുന് രാം മേഘാവല്‍, ജസ്വന്ത് സിഹ് ഭാഭോര്‍, ഡോ. മഹേന്ദ്രനാഥ്, അജയ് തംതാ, ക്രിഷ്ണാ രാജ്, മന്‍സൂക് മാണ്ഡവ്യ, അനുപ്രിയ പട്ടേല്‍, സിആര്‍ ചൗധരി, പിപി ചൗധരി, ഡോ. സുഭാഷ് രാമറാവു എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.