മന്ത്രി ബിന്ദുവിന് വേണ്ടി വേണ്ടി യുജിസി ചട്ടം ലംഘിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല ; വിരമിച്ച കോളേജ് അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി നല്‍കാനാണ് സര്‍വ്വകലാശാല തയാറെടുക്കുന്നത്

വിരമിച്ച കോളേജ് അധ്യാപകര്‍ക്കും യുജിസി ചട്ടം ലംഘിച്ച് പ്രൊഫസര്‍ പദവി നല്‍കാന്‍ ഒരുങ്ങി കാലിക്കറ്റ് സര്‍വ്വകലാശാല. മന്ത്രി ബിന്ദുവിന് പ്രൊഫസര്‍ പദവി അനുവദിക്കാൻ വേണ്ടിയാണ് ഈ നീക്കമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.

ഇങ്ങനെ നൽകിയാൽ ഇതിലൂടെ വിരമിച്ച നൂറോളം അധ്യാപകർക്കു പ്രൊഫസർ പദവി ലഭിക്കും. ഓരോരുത്തർക്കും അഞ്ചു ലക്ഷം രൂപ ശമ്പള കുടിശിക നൽകുകയും വേണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
യുജിസി ചട്ടം അനുസരിച്ച് സര്‍വ്വീസില്‍ തുടരുന്നവരെ മാത്രമേ പ്രൊഫസര്‍ പദവിക്ക് പരിഗണിക്കാന്‍ പാടുള്ളൂ.

കൂടാതെ യു ജി സി നിയമപ്രകാരം രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി അഭിമുഖം നടത്തി ശുപാർശകൾ നൽകുകയും വേണം. എന്നാല്‍ വിരമിച്ച കോളേജ് അധ്യാപകര്‍ക്കും പ്രൊഫസര്‍ പദവി അനുവദിക്കാന്‍ വേണ്ടി യുജിസി ചട്ടങ്ങള്‍ ലംഘിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല തീരുമാനം എടുക്കുകയായിരുന്നു.

Top