കാനറാ ബാങ്കിൽ നിന്നും കോടികൾ തട്ടിയെടുത്ത സംഭവം : പ്രതി കുറ്റം സമ്മതിച്ചു ; വിജീഷിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടിൽ ഉണ്ടായിരുന്നത് മിനിമം ബാലൻസ് മാത്രം

സ്വന്തം ലേഖകൻ

 

പത്തനംതിട്ട: കാനറാ ബാങ്കിലെ പത്തനംതിട്ട ശാഖയിൽ നിന്ന് 8.13 കോടി തട്ടിയെടുത്ത കേസിലെ പ്രതിയായ വിജീഷ് വർഗീസ് കുറ്റം സമ്മതിച്ചു. എന്നാൽ തട്ടിയെടുത്ത പണം എവിടേക്കാണ് മാറ്റിയതെന്ന് വിജീഷ് പൊലീസിനോട് പറഞ്ഞിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിജീഷിന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് മാത്രമാണുണ്ടായിരുന്നത്. അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് മുൻപ് തന്നെ പണം പിൻവലിച്ചുവെന്നാണ് പ്രാഥമിക നിഗമനം.

വിജീഷിനെ ഇന്ന് രാവിലെ ബാങ്കിലെത്തിച്ചു തെളിവെടുപ്പ് നടത്തി.വിജീഷിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിൽ അന്വേഷണസംഘം ക്രൈംബ്രാഞ്ചിനും റിപ്പോർട്ട് നൽകും

അതേസമയം ഇത്രയും ഭീമമായ തുക ഒരു ജീവനക്കാരന് മാത്രമായി തട്ടിയെടുക്കാനാകില്ലെന്നാണ് ബാങ്കിലെ ഇന്റേണൽ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ട്.

2019 ഡിസംബർ മുതൽ 2021 ഫെബ്രുവരി വരെ 191 അക്കൗണ്ടുകളിലാണ് വിജീഷ് തട്ടിപ്പ് നടത്തിയത്. കാലാവധി പൂർത്തിയായ സ്ഥിരം നിക്ഷേപങ്ങളും ഉടമസ്ഥർ ഇല്ലാത്ത അക്കൗണ്ടുകളും മോട്ടോർ വാഹന അപകട ഇൻഷ്വറൻസ് തുകകളും വിജീഷ് സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെയും ഭാര്യാപിതാവിന്റെയും മാറ്റുകയായിരുന്നു.

Top