ഡ്രൈവിംഗിനിടയില്‍ ഒരു നിമിഷത്തെ അശ്രദ്ധ വലിയ അപകടത്തിലേക്കാകും കൊണ്ടു ചെന്നെത്തിക്കുക. അത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഡ്രൈവിംഗിനിടയില്‍ വഴക്കടിക്കുകകൂടി ചെയ്തലോ. അപകടത്തിലേക്കാണ് ആ പോക്കെന്ന് സുനിശ്ചിതം. അത്തരത്തിലൊരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നിന്ന് വന്നത്.
ഡ്രൈവിംഗിനിടയില്‍ ഭാര്യയും ഭര്‍ത്താവും വഴക്കടിച്ചത് മൂലം നിയന്ത്രണം വിട്ട കാര്‍ കവര്‍ന്നത് ദമ്പതികളുടേതടക്കം നാല് ജീവനുകള്‍. നിയന്ത്രണം വിട്ട കാര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ച ദേവ് പ്രതാപും ഭാര്യ പ്രിയങ്കയും ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് സ്ത്രീകളുമാണ് മരിച്ചത്.
ഭാര്യയോടെ വഴക്കടിച്ച് ദേഷ്യം പിടിച്ച ദേവ് വാഹനത്തിന്റെ വേഗം വര്‍ദ്ധിപ്പിക്കുകയായിരുന്നു. വേഗത്തില്‍ കുതിച്ച വാഹനം അപകടം വിതയ്ക്കുമെന്ന് മുന്നില്‍ കണ്ട് പിന്നാലെ വന്ന മറ്റൊരു വാഹനത്തിന്റെ ഡ്രൈവര്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും ദേവ് അതു കൂട്ടാക്കാതെ മുന്നോട്ടു നീങ്ങുകയായിരുന്നു.
ഈ വേഗകുതിപ്പില്‍ നിയന്ത്രണം വിട്ടകാര്‍ ഓട്ടോയില്‍ ഇടിച്ചു കയറി. പുതിയ സ്വിഫ്റ്റാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ഇരു വാഹനങ്ങളും പൂര്‍ണമായി തകര്‍ന്നു.