കോളേജിൽ ക്രിസ്‌മസ് ആഘോഷത്തിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് വിദ്യാർഥിനിക്ക് പരിക്ക്; രണ്ട് വിദ്യാർഥികൾ കസ്റ്റഡിയിൽ

വർക്കല : വർക്കല എസ് എൻ കോളേജിനു മുന്നിൽ നിയന്ത്രണംവിട്ട വാഹനമിടിച്ച് വിദ്യാർഥിനിക്ക് പരിക്ക്. കോളേജിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ക്യാമ്പസിന് പുറത്ത് വിദ്യാർഥി ഓടിച്ച വാഹനമിടിച്ചാണ് വിദ്യാർഥിനിക്ക് പരിക്കേറ്റത്. രാവിലെ 10 മണിയോടെയാണ് സംഭവം.

കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി ഓടിച്ചുവന്ന കാർ നിയന്ത്രണം തെറ്റി അപകടമുണ്ടാക്കിയത്. കാർ പിന്നീട് മറ്റുവാഹനങ്ങളിലും ഇടിച്ചു. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനിയുടെ പരിക്ക് ഗുരുതരമല്ല.
സംഭവത്തിൽ രണ്ട് വിദ്യാർഥികളെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top