കാര്‍ മറിഞ്ഞു വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്; അപകടം പൊലീസ് പിന്‍തുടര്‍ന്നപ്പോഴെന്ന് ആരോപണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കാസര്‍കോട്: കുമ്പള കളത്തൂര്‍പള്ളത്ത് കാര്‍ മറിഞ്ഞു വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്. പൊലീസ് പിന്തുടര്‍ന്നപ്പോഴാണ് അപകടം ഉണ്ടായതെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചു. അംഗടിമോഗര്‍ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ഥിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് പിന്തുടരുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്

Top