
കോഴിക്കോട്: അഗസ്ത്യമുഴി- കൈതപ്പൊയില്‍ റോഡില്‍ തിരുവമ്പാടിക്കടുത്ത് തമ്പലമണ്ണ സിലോണ്‍കടവില്‍ കാര്‍ പുഴയിലേക്ക് വീണ് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തോട്ടത്തിന്‍ കടവ് പച്ചക്കാട് ചെമ്പയില്‍ മുഹാജിര്‍ (മാനു-45) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നോടെയാണ് സംഭവം. കാറില്‍ ഒപ്പം യാത്ര ചെയ്ത റഹീസിനെ പരിക്കുകളുടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.