സർക്കാർ വേട്ടക്കാർക്കൊപ്പം ! രഞ്ജിത്തിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റം, ചുമത്തിയത് 354ാം വകുപ്പ്

കൊച്ചി: ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ അധ്യക്ഷനുമായ രഞ്ജിത്തിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റം. രഞ്ജിത്തിനെതിരെ ഐപിസി 354 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മൊഴിയെടുക്കലും മറ്റു തുടർനടപടികളും പ്രത്യേക അന്വേഷണസംഘം കൈമാറുന്ന ഗൈഡ് ലൈൻ അനുസരിച്ചായിരിക്കും തിങ്കളാഴ്ച വൈകിട്ടോടെയാണ് നടി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 2009ലാണ് കുറ്റകൃത്യം സംഭവിച്ചത്. അന്ന് ജാമ്യം ലഭിക്കാവുന്ന കുറ്റമായിരുന്നു ഇത്.

പരാതിയില്‍ രഞ്ജിത്തിനെ ഇന്ന് ചോദ്യം ചെയ്യും. നടിയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗവും ഇന്ന് ചേരും. തുടര്‍നടപടികള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരമായിരിക്കും. രഞ്ജിത്തിനെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ-മെയില്‍ വഴിയാണ് നടി പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നടി പരാതി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു. സംഭവം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ വെച്ചാണ്. ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചത് രഞ്ജിത്താണ്. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാനാണ് ക്ഷണിച്ചത്. സിനിമയല്ല ഉദ്ദേശം എന്ന് മനസിലായതോടെ ഹോട്ടല്‍ റൂമിലേക്ക് മടങ്ങി.

സംഭവത്തെ കുറിച്ച് സൃഹൃത്തായ സംവിധായകന്‍ ജോഷി ജോസഫിനെ അറിയിച്ചിരുന്നുവെന്നും നടിയുടെ പരാതിയില്‍ പറയുന്നു. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി വെളിപ്പെടുത്തിയിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും പിന്നീട് കഴുത്തിലും മുടിയിലും തലോടി’യെന്നും നടി പറഞ്ഞിരുന്നു.

അതേസമയം രഞ്ജിത്തിനെതിരെ നടപടി ഉടനില്ലെന്ന ഫെഫ്ക അറിയിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായാല്‍ മാത്രം നടപടിയെന്നും ഫെഫ്ക അറിയിച്ചു. രഞ്ജിത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും ഫെഫ്ക അറിയിച്ചു. മാധ്യമങ്ങളില്‍ പറഞ്ഞത് തന്നെയാണ് രഞ്ജിത്ത് ആവര്‍ത്തിച്ചത്. ആരോപണത്തിന്റെ പേരിലും എഫ്‌ഐആര്‍ ഇട്ടതിന്റെ പേരിലും മാറ്റി നിര്‍ത്തില്ല. മുന്‍കാലങ്ങളിലും എടുത്തത് സമാനമായ നടപടിയാണ്. വികെ പ്രകാശിനോടും വിശദീകരണം ചോദിക്കുമെന്നും ഫെഫ്ക അറിയിച്ചു.

Top