കണ്ണ് തുറക്കില്ല, ഹൃദയത്തിൽ ദ്വാരം, കൈകാലുകൾക്ക് വളവ്. നവജാത ശിശുവിന്റെ വൈകല്യത്തിൽ മുന്നറിയിപ്പ് നൽകിയില്ലെന്ന പരാതിയിൽ 4 ഡോക്ടർമാർക്കെതിരെ കേസ്

ആലപ്പുഴ: കണ്ണ് തുറക്കില്ല, ഹൃദയത്തിൽ ദ്വാരം, കൈകാലുകൾക്ക് വളവ്. നവജാത ശിശുവിന്റെ വൈകല്യത്തിൽ മുന്നറിയിപ്പ് നൽകിയില്ലെന്ന പരാതിയിൽ 4 ഡോക്ടർമാർക്കെതിരെ കേസ്.നവജാത ശിശു ഗുരുതര വൈകല്യങ്ങളോടെ ജനിച്ച സംഭവത്തിൽ ആണ് ആലപ്പുഴയിൽ നാല് ഡോക്‌ടർമാർക്കെതിരെ കേസെടുത്ത് പോലീസ്. കുഞ്ഞിന്റെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. ആലപ്പുഴ ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. ആലപ്പുഴ സൗത്ത് പോലീസാണ് സംഭവത്തിൽ കേസെടുത്തത്.

ആലപ്പുഴ കടപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്‌ടർമാരായ ഷെർലി, പുഷ്‌പ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവർക്ക് പുറമേ കുട്ടിയുടെ അമ്മയെ ഗർഭകാലത്ത് സ്‌കാനിങിന് വിധേയമാക്കിയ സ്വകാര്യ ലാബിലെ രണ്ട് ഡോക്‌ടർമാർക്ക്‌ എതിരെയും കേസെടുത്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലപ്പുഴ അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയും സ്കാൻ ചെയ്ത മിഡാസ്, ശങ്കേഴ്സ് എന്നീ ലാബുകൾക്കെതിരെയുമാണ് കുടുംബത്തിൻ്റെ പരാതി. വൈകല്യങ്ങൾ ഗർഭകാലത്തെ സ്കാനിംഗിൽ ഡോക്ടർമാർ അറിയിച്ചില്ലെന്നാണ് ദമ്പതികളുടെ പരാതി. ഏഴ് തവണ സ്‌കാന്‍ ചെയ്തിട്ടും വൈകല്യം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കും എതിരെയാണ് ദമ്പതികൾ കേസ് നൽകിയിരിക്കുന്നത്.സ്വകാര്യ ലാബിൽ പരിശോധിച്ചപ്പോൾ ഡോക്ടർമാർ ഇല്ലായിരുന്നുവെന്നാണ് ദമ്പതികൾ പറയുന്നത്.

ആലപ്പുഴ സൗത്ത് പൊലീസ് കേസ് എടുത്തത് അന്വേഷണം ആരംഭിച്ചു. സ്വകാര്യ ലാബിൽ പരിശോധന നടത്തിയത് ഡോക്ടർ ഇല്ലാതെയെന്ന് പൊലീസ് കണ്ടെത്തിയത്. രഹസ്യ അന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിലാണ് ഡോക്ടർ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയത്. റിപ്പോർട്ടിൽ ഡോക്ടറുടെ ഒപ്പും സീലും നൽകിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.

നവംബർ രണ്ടിനു നടന്ന പരിശോധനയെ തുടര്‍ന്ന് ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയിലാണ് ഗർഭസ്ഥ ശിശുവിൻ്റെ വൈകല്യം കണ്ടെത്തിയത്. പരിശോധിച്ച ഡോക്ടര്‍ സുറുമിയുടെ ഭര്‍ത്താവിനോട് ഗര്‍ഭസ്ഥശിശുവിന് വൈകല്യങ്ങളുണ്ടെന്ന് അറിയിക്കുകയായിരുന്നു. ജീവനോടെ കിട്ടാന്‍ സാധ്യത കുറവാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. നവംബർ എട്ടിന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തപ്പോഴാണ് അസാധാരണ വൈകല്യങ്ങള്‍ വ്യക്തമായത്.

Top