കോഴിക്കോട്: ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവും പ്രമുഖ സിപിഎം നേതാവും ആയ അഡ്വ പിഎ മുഹമ്മദ് റിയാസിനെതിരെ ഭാര്യ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയത് പിന്‍വലിച്ചു.പി.എ. മുഹമ്മദ് റിയാസിന്റെ ഭാര്യ ഡോ. സമീഹ സെയ്തലവി ഗാര്‍ഹികപീഡന നിയമ പ്രകാരം നല്‍കിയ കേശാണ് വ്യവസ്ഥകളോടെ ഒത്തുതീര്‍ത്തത്. ഇരുവരുടെയും അഭിഭാഷകര്‍ തമ്മില്‍ കോഴിക്കോട് ജുഡിഷ്യല്‍ ഫസ്റ്ര് ക്ളാസ് മജിസ്ട്രേട്ട് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലാക്കുകയും കേസ് പിന്‍വലിക്കുകയുമായിരുന്നു. വിവാഹമോചനത്തിന് മുഹമ്മദ് റിയാസ് സമ്മതിച്ചതിനെ തുടര്‍ന്നാണ് സമീഹ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നെന്ന് കാണിച്ചാണ് സമീഹ പരാതി നല്‍കിയിരുന്നത്. സമീഹയുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് കോടതി നടക്കാവ് പൊലീസിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. വ്യവസ്ഥകള്‍ പ്രകാരം രണ്ട് ആണ്‍കുട്ടികള്‍ക്കും 5000 രൂപ വീതം പ്രതിമാസം ചെലവിന് നല്‍കണം. പതിനൊന്നും നാലും വയസുണ്ട് കുട്ടികള്‍ക്ക്. ഡോ. സമീഹയ്ക്കായിരിക്കും കുട്ടികളുടെ സംരക്ഷണ ചുമതല. അവധി ദിവസങ്ങളില്‍ മുഹമ്മദ് റിയാസിനും കുടുംബത്തിനും കുട്ടികളെ വന്ന് കാണാം. കോഴിക്കോട് കുടുംബകോടതിയില്‍ രണ്ട് ദിവസത്തിനകം വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യും. മുഹമ്മദ് റിയാസിന് വേണ്ടി അഡ്വ. പി.വി. ഹരിയും സമീഹയ്ക്ക് വേണ്ടി അഡ്വ. പി.എം. സോമസുന്ദരവും ഹാജരായി.
എസ്.എഫ്.ഐ മുന്‍ സംസ്ഥാന സമിതി അംഗമായിരുന്ന ഡോ. സമീഹ വിദ്യാര്‍ത്ഥിനിയായിരുന്നപ്പോഴാണ് മുഹമ്മദ് റിയാസുമായി അടുപ്പത്തിലാകുന്നത്. വീട്ടുകാരുമായി ആലോചിച്ച് 2002 മേയ് 27ന് ഇരുവരും വിവാഹിതരായി. വടകര മണിയൂര്‍ ഗവ. ഡിസ്പെന്‍സറിയില്‍ മെഡിക്കല്‍ ഓഫീസറാണ് സമീഹ. ഈസ്റ്റ് ഹില്‍ 9 ഗായത്രി’യില്‍ വാടകവീട്ടിലാണ് സമീഹയും കുട്ടികളും താമസിക്കുന്നത്.
പട്ടാമ്പി കൊപ്പം സ്വദേശിയായ സമീഹ മുന്‍ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. 10 പവന്‍ മെഹറായും നല്‍കി. സ്വര്‍ണം വേണെ്ടന്നാണു റിയാസിന്റെ കുടുംബക്കാരുടെ നിലപാട്. എന്നാല്‍ വിവാഹത്തിനു ശേഷം വീട്ടുകാര്‍ സ്വര്‍ണത്തിന്റെയും പണത്തിന്റെയും കാര്യത്തില്‍ വാശിപിടിച്ചു തുടങ്ങിയെന്നും സമീഹ പരാതിയില്‍ പറഞ്ഞിരുന്നു.