കലാപത്തിന് പ്രേരണ നൽകി;.ഇ ബുൾജെറ്റ് സഹോദരൻമ്മാർക്കെതിരെ വീണ്ടും ഗുരുതര വകുപ്പുകളിൽ കേസ്.പ്രകോപനപരമായ പോസ്റ്റിട്ടവർക്കെതിരെയും കേസ്

കണ്ണൂർ: ഇ-ബുൾ ജെറ്റ് സഹോദരന്മാർക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. കലാപത്തിന് പ്രേരണ നൽകിയെന്ന കുറ്റം നിലനിൽക്കുമെന്ന നിയമോപദേശത്തെ തുടർന്നാണ് കണ്ണൂർ പൊലീസ് ഇരുവർക്കുമെതിരെ പുതിയ കേസ് ചുമത്തിയിട്ടുള്ളത്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രകോപനത്തിന് ആഹ്വനം ചെയ്തവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ​ഗുരുതര വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളതെന്നാണ് വിവരം. സംഭവത്തിൽ ഔദ്യോ​ഗിക വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.

ഇ ബുൾജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്ത സമയത്ത് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റ് ഇട്ടവർക്കെതിരെയും പൊലീസ് കേസ് എടുത്തു. സർക്കാർ സംവിധാനങ്ങളെ ഭിക്ഷണിപ്പെടുത്തിയതിനാണ് കണ്ണൂർ സൈബർ പൊലീസ് കേസെടുത്തത്. ഇത്തരത്തിലുള്ള അക്കൗണ്ടുകൾ നിരീക്ഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയുണ്ടാകും.നേരത്തെ കലാപത്തിന് ആഹ്വാനം ചെയ്തതിന് കൊല്ലത്തും ആലപ്പുഴയിലും ഇ ബുൾ ജെറ്റ് വ്ലോ​ഗേഴ്സിന്റെ രണ്ട് കൂട്ടാളികൾക്കെതിരെ കേസെടുത്തിരുന്നു. കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഓഫീസിന് മുന്നിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടിയതിന് ഇവരുടെ 17 കൂട്ടാളികൾക്കെതിരെയും കേസെടുത്തിരുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് തങ്ങൾക്ക് നേരെ നടക്കുന്നതെന്ന് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ ആരോപിച്ചിരുന്നു. ചില മാഫിയകൾ ഉദ്യോഗസ്ഥർക്ക് പണം നൽകിയാണ് തങ്ങളെ കുടുക്കിയത്. അറിവില്ലായ്മയെ ചൂഷണം ചെയ്യ്തിട്ടാണ് നിയമ സംവിധാനങ്ങൾ തങ്ങളെ ക്രൂശിക്കുന്നതെന്നും ഇവർ ആരോപിച്ചിരുന്നു. കഞ്ചാവിനെതിരെ പ്രചാരണം നടത്തിയ തങ്ങളെ കഞ്ചാവ് സംഘമായി പൊലീസ് പ്രചരിപ്പിക്കുന്നു. കെട്ടിച്ചമച്ച തെളിവുണ്ടാക്കാൻ അന്വേഷണ സംഘം ശ്രമിക്കുന്നു. പാറിപ്പറന്ന് നടന്ന കിളികളെ കൂട്ടിലടച്ച അവസ്ഥയാണ് ഇപ്പോഴുള്ളത്. തങ്ങൾക്ക് പതിനെട്ട് ലക്ഷം പേരുടെ പിന്തുണയുണ്ട്, പിന്നോട്ട് പോകില്ലെന്നും സഹോദരങ്ങൾ പറഞ്ഞു. യൂട്യൂബ് വ്ലോഗിലൂടെയാണ് ലിബിന്റെയും എബിന്റെയും പ്രതികരണം.

സർക്കാർ സംവിധാനങ്ങളെ ഭിക്ഷണിപ്പെടുത്തിയതിനാണ് കണ്ണൂർ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇത്തരത്തിൽ ഭീഷണി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട അക്കൗണ്ടുകൾ നിരീക്ഷിച്ചു വരികയാണെന്നാണ് പൊലീസ് അറിയിച്ചു. ഈ സമയങ്ങളിൽ പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന. ഇ ബുൾജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി രംഗത്ത് എത്തിയ സംഭവത്തിൽ നേരത്തെ കൊല്ലത്തും ആലപ്പുഴയിലും കേസെടുത്തിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന വകുപ്പുകൾ ചുമത്തിയായിരുന്നു വ്‌ലോഗേകർമാരുടെ രണ്ട് കൂട്ടാളികൾക്കെതിരെ കേസെടുത്തത്. ഇതിന് പുറമെ, എബിനും ലിബിനും കസറ്റഡിയിലിരിക്കെ കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഓഫീസിന് മുന്നിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് തടിച്ചുകൂടിയതിന് ഇവരുടെ 17 പേർക്ക് എതിരെയും കേസെടുത്തിരുന്നു.

തങ്ങള്‍ക്ക് എതിരെ നടക്കുന്നത് ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് എന്ന് ആരോപിച്ച് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പൊലീസ് കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കിചില മാഫിയകളാണ് തങ്ങളെ കുടുക്കിയതിന് പിന്നില്‍ എന്നായിരുന്നു ബുധനാഴ്ച ഇ ബുള്‍ജെറ്റ് ബ്രദേഴ്‌സ് പങ്കുവച്ച വീഡിയോയില്‍ ആരോപിച്ചത്.തങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യ്തിട്ടാണ് നിയമ സംവിധാനങ്ങള്‍ തങ്ങളെ ക്രൂശിക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു.

Top