വഞ്ചനക്കുറ്റത്തിന് സുക്കര്‍ബര്‍ഗിനെതിരെ വഞ്ചനക്കുറ്റത്തിന് പരാതി

ബ്ളൂംബെര്‍ഗ്: ഫേസ്ബുക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗിനെതിരെ വഞ്ചനക്കുറ്റത്തിന് അയല്‍വാസിയുടെ പരാതി.മിര്‍സിയ വോസ്കെറീഷ്യന്‍ എന്ന ഡെവലപ്പറാണ് സുക്കര്‍ബര്‍ഗിനെതിരെ കോടതിയെ സമീപിച്ചിരിയ്ക്കുന്നത്. 2012ലെ ഭൂമി ഇടപാടിന്റെ ഭാഗമായി സുക്കര്‍ബര്‍ഗ് സിലിക്കണ്‍വാലിയില്‍ ബിസിനസ് പ്രോജക്ടിന് സഹായം ചെയ്യാമെന്നും ഇതിനാവശ്യമായ വ്യക്തികളെ പരിചയപ്പെടുത്താമെന്നും വാഗ്ദാനം ചെയ്ത് വഞ്ചിച്ചതായാണ് ആരോപണം. അതേ സമയം കേസ് തള്ളണമെന്ന സുക്കര്‍ബര്‍ഗിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

സുക്കര്‍ബര്‍ഗിന്‍െറ വീടിന്‍െറ പിറകുവശം വൊസ്കെറിഷ്യന്‍െറ കൈവശമുള്ള ഭൂമിയാണ്. ഈ സ്ഥലം വാങ്ങുന്നതിനായി ഇരുവരും തമ്മില്‍ ധാരണയായിരുന്നു. 1.7 ദശലക്ഷത്തിനായിരുന്നു വില്‍പന നിശ്ചയിച്ചിരുന്നത്. എന്നാല്‍, വൊസ്കെറിഷ്യന്‍ കച്ചവടത്തില്‍നിന്ന് പിന്മാറി.ഇതേതുടര്‍ന്ന് സുക്കര്‍ബര്‍ഗിന്‍െറ ഫിനാന്‍സ് വക്താവുമായി വൊസ്കെറിഷ്യന്‍ ചര്‍ച്ച നടത്തുകയും ഇടപാടില്‍ ഡിസ്കൗണ്ട് നല്‍കാമെന്നും അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിസ്കൗണ്ടിനായി സിലിക്കണ്‍വാലിയിലെ പ്രധാനികള്‍ക്ക് തന്നെ പരിചയപ്പെടുത്തണമെന്നാണ് വൊസ്കറിഷ്യന്‍ സുക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ധാരണ ലംഘിച്ചുവെന്നും ആരെയും പരിചയപ്പെടുത്തിത്തന്നില്ളെന്നുമാണ് വൊസ്കെറിഷ്യന്‍െറ ആരോപണം.

Top