മാധ്യമ പ്രവർത്തകനെതിരെ വ്യാജ വാര്‍ത്ത– ഡിജിപി അന്വേഷിക്കാന്‍ ഉത്തരവിട്ടു.മംഗളം ഫോൺ ട്രാപ്പിനേക്കാൾ അശ്ലീലത!!പ്രതികൾക്കെതിരെ ഗുരുതരമായ ജാമ്യമില്ലാ കേസുകൾ !!

തിരുവനന്തപുരം :മംഗളം ചാനൽ മന്ത്രിയുടെ ഹണി ട്രാപ്പ് വോയിസ്റുകൾ പ്രക്ഷേപണം ചെയ്തത്തിനു സമാനമായ വാർത്ത പബ്ലിഷ് ചെയ്തതിനു പരാതികളും കേസും.മാധ്യമ പ്രവർത്തകനെതിരെ വ്യാജ വാര്‍ത്ത കൊടുത്തത് അന്വേഷിക്കാന്‍ ഡിജിപി ഉത്തരവിട്ടു.മംഗളം ഫോൺ ട്രാപ്പിനേക്കാൾ അശ്ലീലത നിറഞ്ഞ വാർത്തകലാണ് പൊതുസമൂഹത്തിൽ പബ്ലീഷ് ചെയ്തിരിക്കുന്നത് പ്രതികൾക്കെതിരെ ഗുരുതരമായ ജാമ്യമില്ലാ കേസുകൾ വരുന്നു .അശ്ലീല പദപ്രയോഗങ്ങള്‍ ചേര്‍ത്ത് വാര്‍ത്ത പ്രചരിപ്പിച്ചതിന് കര്‍മ്മ ന്യൂസ്, പ്രവാസി ശബ്ദം എന്നാ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി. ഉഴവൂര്‍ സ്വദേശി ബെയ്‌സോണ്‍ എബ്രഹാമാണ് പരാതി നല്‍കിയിരുന്നത്. ചാനല്‍ ഉടമയും കണ്ണൂര്‍ സ്വദേശിയും ഇപ്പോള്‍ ഓസ്‌ട്രേലിയില്‍ താമസിച്ച് വരുന്ന വിന്‍സ് മാത്യു, ചാനല്‍ സിഇഒ അനീഷ് രാജ്, വാര്‍ത്ത അവതാരക തിരുവനന്തപുരം സ്വദേശി മെഴ്‌സല്‍ എന്നിവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നത്.പൊതുജനത്തിനും കുട്ടികൾക്കും അറക്കുന്ന അശ്ളീലത പൊതുസമൂഹത്തിലേക്ക് പബ്ലീഷ് ചെയ്തത് ഗുരുതരമായ ക്രിമിനൽ കേസാണ് .പ്രതികൾക്ക് എതിരെ ജാമ്യമില്ലാ കേസുകളാണ് വരാൻ പോകുന്നത് എന്നും സൂചനയുണ്ട് .മംഗളം ഹണി ട്രാപ്പ് കേസിലും ഭീകരമായ അശ്ലീലമാണ് പ്രതികൾ ന്യുസ് ഓൺലൈൻ പോർട്ടലുകളിലൂടെ പബ്ലീഷ് ചെയ്തിരിക്കുന്നത് .സ്ഥിരം ബ്ളാക്ക്മെയിൽ നത്തി പണം തട്ടലാലാണ് ഇവരുടെ ലക്‌ഷ്യം .വാർത്തകൾ കൊടുത്തതിനുശേഷം സ്റ്റലെ ചെയ്തു ലിങ്കുകൾ പിൻ‌വലിക്കുന്നു എന്നും പരക്കെ ആക്ഷേപമുണ്ട് .

എസ് വി പ്രദീപിന്റെ സഹായത്തോടെയാണ് വിന്‍സ് മാത്യു കര്‍മ്മ ന്യൂസ് ആരംഭിച്ചത്. തുടര്‍ന്ന് സ്ഥാപനത്തില്‍ ചില സ്ത്രീകള്‍ സ്ഥിരമായി വന്നു തുടങ്ങിയതിന്റെ പേരില്‍ പ്രദീപ് അവിടെ നി്‌നും സ്വയം പിന്‍മാറിയിരുന്നു.എസ് വിപ്രദീപിനെ സമൂഹമധ്യത്തില്‍ താറടിക്കുകയെന്ന ഒരു ലക്ഷ്യത്തോടെ ചാനല്‍ ചീഫ് എഡിറ്റര്‍ വിന്‍സ് മാത്യു അവതാരക മെഴ്‌സല്‍ എന്നിവര്‍ ചേര്‍ന്ന് വ്യാജ വാര്‍ത്ത തയ്യാറാക്കി കര്‍മ്മ, പ്രവാസി ശബ്ദം എന്നീ ചാനലുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചുവെന്ന് എസ് വി പ്രദീപ് ഹെറാൾഡ് ന്യൂസിനോട് പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിരന്തരമായി വ്യാജവാര്‍ത്തകള്‍ ചെയ്ത് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന നടപടി കുറെനാള്‍ ആയി കര്‍മ്മ ന്യൂസ് നടത്തിവരികയാണ്. ഇത് സംബന്ധിച്ച് നിരവധി കേസുകള്‍ പോലീസിലും കോടതിയിലും നിലവിലുണ്ട്. ഇത് ചാനല്‍ നടത്തിപ്പുകാരനായ അനീഷ്‌ രാജ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അവിശ്വസനീയമായ വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വെച്ച് മൂര്‍ച്ചയേറിയ വാക്കുകളോടെ പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍ ഇത് കാണാനുള്ള ജിജ്ഞാസ വര്‍ദ്ധിക്കുമെന്ന തിരിച്ചറിവാണ് ഈ വഴിക്ക് നീങ്ങുവാന്‍ വിന്‍സ് മാത്യുവിന് പ്രചോദനമായത്.

കൂടുതല്‍ ആളുകള്‍ വീഡിയോ കാണുമ്പോള്‍ അതിനനുസരിച്ചുള്ള പരസ്യ വരുമാനം ഫെയ്സ് ബുക്കില്‍ നിന്നും യു ട്യുബില്‍ നിന്നും ലഭിച്ചിരുന്നു. വരുമാനം കിട്ടിക്കഴിയുമ്പോള്‍ ഈ വീഡിയോ നീക്കം ചെയ്യുകയും പരാതിയുമായി വരുന്നവരോട് മാപ്പിരക്കുകയും ചെയ്യുന്ന നടപടിയാണ് നാളുകളായി സ്വീകരിച്ചുപോന്നത്. വീഡിയോ നീക്കം ചെയ്ത് ക്ഷമ ചോദിച്ചുകഴിഞ്ഞാല്‍ ആരും പരാതിയില്‍ ഉറച്ചുനില്‍ക്കാറില്ലായിരുന്നു. എന്നാല്‍ ബിലിവേഴ്സ് ചര്‍ച്ച് വിഷയത്തില്‍ ഇവരുടെ കണക്കുകൂട്ടല്‍ തെറ്റി. ഉന്നതര്‍ ഇടപെടുകയും വീഡിയോ പിന്‍വലിക്കുകയും ചെയ്തെങ്കിലും കേസുകള്‍ ഒന്നും പിന്‍വലിക്കാന്‍ സഭ തയ്യാറായില്ല.

വാട്ട്സ് അപ്പില്‍ കൂടിയും ഫെയ്സ് ബുക്ക് പോസ്റ്റില്‍ കൂടിയും വ്യക്തികള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ ഡൌണ്‍ ലോഡ് ചെയ്ത്, അത് ഒരു ആധികാരിക വാര്‍ത്ത‍യെന്ന തോന്നല്‍ ഉണ്ടാക്കുന്ന തരത്തില്‍ മനോഹരമായി എഡിറ്റ്‌ ചെയ്ത് അത് സ്വന്തം വാര്‍ത്തയായി പ്രചരിപ്പിക്കുകയാണ് കര്‍മ്മ ന്യുസ് ചെയ്തു വന്നത്. പുറത്തെ വീഡിയോകള്‍ ചിത്രീകരിക്കുവാന്‍ ഒരാള്‍പോലും ജീവനക്കാരായി ഇവര്‍ക്കില്ല. തന്നെയുമല്ല ക്യാമറയുടെ മുമ്പില്‍ മുഖം കാണിക്കുവാന്‍ വിന്‍സ് മാത്യു ഭയപ്പെടുന്നുമുണ്ട്.

നിരവധി കേസുകള്‍ ഉള്ളതിനാല്‍ കേരളത്തില്‍ വരുന്നത് വിരളമാണ്. വന്നാല്‍ തന്നെ അതീവ രഹസ്യത്തിലുമാണ്. ജനങ്ങളെ വിഡ്ഢികളാക്കി പണം സമ്പാദിക്കുന്നതോടൊപ്പം ബ്ലാക്ക് മെയിലിംഗ് മുഖ്യവരുമാനം എന്ന നിലയിലും കാണുന്നുവെന്നാണ്  സമീപ നാളുകളിലെ പരാതിയില്‍ നിന്നും ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്നും  വ്യക്തമാകുന്നത്. ഒന്നിനുപിറകെ മറ്റൊന്നായി കേസ്സുകള്‍ കൂടുകയാണ്. വാര്‍ത്തകള്‍ വ്യാജമാണെന്ന്  തിരിച്ചറിഞ്ഞതോടെ യു ട്യുബില്‍ നിന്നും ഫെയ്സ് ബുക്കില്‍ നിന്നും നിരവധിയാളുകള്‍ പിന്‍ വലിഞ്ഞു. അവതാരകരായ പെണ്‍കുട്ടികളും നിരവധി കേസുകളെ നേരിടുകയാണ്.

മാധ്യമ രംഗത്ത് യാതൊരു പ്രവര്‍ത്തി പരിചയവും ഇല്ലാത്ത അനീഷിനെ ബ്ലാക്ക് മെയിലിംഗ് ഓപ്പറേഷന് വേണ്ടിയാണ് വിന്‍സ് മാത്യു കൂടെ കൂട്ടിയത്. ടൂറിസം മേഖലയില്‍ മാസ്സെജിംഗ് ജോലിയിലായിരുന്ന അനീഷ്‌ രാജ്  വാചക കസര്‍ത്തിലൂടെ  കര്‍മ്മയുടെ ഓപ്പറേഷന്‍ ചുമതല കയ്ക്കലാക്കുകയായിരുന്നു. പിന്നീട്  പല വാര്‍ത്തകളും ബ്ലാക്ക് മെയിലിംഗ് മാത്രം ഉദ്ദേശിച്ചായി. ഉന്നത ബി.ജെ.പി നേതാക്കളുടെയും മന്ത്രിമാരുടെയും പേരുകള്‍ വരെ ഉപയോഗിച്ച്  ഇയാള്‍ പലരെയും ഭീഷണിപ്പെടുത്തി.

കേന്ദ്ര മന്ത്രി ബി. മുരളീധരന്റെ പേരുപോലും ഒരുമടിയുമില്ലാതെ പരസ്യമായി പറഞ്ഞുകൊണ്ടുള്ള ഭീഷണി വീഡിയോയും കര്‍മ്മ ചാനലിലൂടെ ജനങ്ങള്‍ കണ്ടിരുന്നു. എന്തായാലും മാധ്യമ ധര്‍മ്മം എന്തെന്നറിയാത്തവരെ വെച്ചുകൊണ്ട് ബ്ലാക്ക് മെയിലിംഗ് നടത്തി ലക്ഷങ്ങളും കോടികളും സമ്പാദിക്കുവാനുള്ള അതിമോഹം മാതൃഭൂമിയുടെ മുന്‍ റിപ്പോര്‍ട്ടര്‍ കൂടിയായിരുന്ന വിന്‍സ് മാത്യുവിനെ കുരുക്കിലാക്കിയിരിക്കുകയാണ്.കൂടാതെ ഒരുപാട് മറ്റുകേസുകളും -തട്ടിപ്പിനെ വിവരങ്ങളും പുറത്തുവിടാൻ ഒരുങ്ങുകയാണ് മറ്റുപല മാധ്യമങ്ങളും അതിലെ പ്രവർത്തകരും .

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടിട്ടുണ്ട്. സമഗ്രമായ അന്വേഷണമാണ് ഈ വിഷയത്തില്‍ നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഹെറാൾഡ് ന്യുസിനോട് പറഞ്ഞു.

Top