യുവാവിനെ മര്‍ദിച്ച സംഭവം: കെബി ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു

കൊല്ലം: കാറിന് കടന്നു പോകാന്‍ സൈഡ് കെടുത്തില്ലെന്ന് ആരോപിച്ച് പത്തനാപുരം എം.എല്‍.എ കെ.ബി. ഗണേശ്കുമാറും ഡ്രൈവറും മര്‍ദിച്ചെന്ന് യുവാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. അഞ്ചല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മര്‍ദിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എം.എല്‍.എയുടെ വാഹനം. ഇതേവീട്ടില്‍ നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ ഗണേഷ് കുമാറിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചാടിയിറങ്ങിയ എം.എല്‍.എയും ഡ്രൈവറും യുവാവിനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനന്ത കൃഷ്ണനെ അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രാഥമിക ചികില്‍സക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, യുവാവ് തന്നെയാണ് മര്‍ദിച്ചതെന്ന് എം.എല്‍.എയുടെ ഡ്രൈവര്‍ പറഞ്ഞിരുന്നു.

Top