Connect with us

News

ഗണേഷിന്റെ പ്രസ്താവന ദിലീപിനെ കുടുക്കി!.. മുഖ്യമന്ത്രിയുടെ പോലീസ് തെറ്റാണെന്ന് വരുത്താൻ നീക്കം …

Published

on

നടിയെ ആക്രമിച്ച കേസില്‍ ഗണേഷിന്റെ ദിലീപ് അനുകൂല പ്രസ്താവനയ്‌ക്കെതിരെ പൊലീസ്. അന്വേഷണ സംഘം കോടതിയെ സമീപിച്ചു. കോടതി അടിയന്തരമായി ഇടപെടണമെന്ന് പൊലീസ്.പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കാനും.സിനിമാക്കാര്‍ ജയിലില്‍ കൂട്ടമായി എത്തിയതും സംശയാസ്പദം. അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ദിലീപിന്റെ ഔദാര്യം പറ്റിയവര്‍ ഒപ്പം നില്‍ക്കേണ്ട സമയമാണിത്. കോടതിവിധി വരുവരെ മുമ്പ് ദിലീപ് കുറ്റവാളിയല്ല. പൊലീസിനു തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.

‘ഒരു ആപത്തില്‍ പെടുമ്പോള്‍ കയ്യൊഴിയാന്‍ പാടില്ല എന്നത് കൊണ്ട് മാത്രമാണ് ഞാനിവിടെ വന്നത്. മനുഷ്യന്റെ സ്‌നേഹമാണ് ഏറ്റവും വലുതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആപത്ത് വരുമ്പോഴാണ് ആ സ്‌നേഹം പ്രകടിപ്പിക്കേണ്ടത്. ധനമുള്ളപ്പോഴും അധികാരമുള്ളപ്പോഴും സ്‌നേഹിക്കാന്‍ ഒരുപാട് ആള്‍ക്കാര്‍ കാണും’.

‘എന്റെ പാര്‍ട്ടി ചെയര്‍മാന്റെ അനുവാദം വാങ്ങിയാണ് ഞാന്‍ വന്നത്. തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു. ദിലീപിന്റെ ഭാര്യയെയും, കുഞ്ഞിനെയും, അമ്മയെയുമെല്ലാം ഞാന്‍ വീട്ടില്‍ പോയി കണ്ടിരുന്നു. സ്‌നേഹ ബന്ധങ്ങളെ തകര്‍ക്കാന്‍ ഒരു വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും കഴിയില്ല. മനുഷ്യനെ ഒരിക്കലേ സ്‌നേഹിക്കാന്‍ കഴിയൂ. ആ സ്‌നേഹം മറന്നു പോകുന്ന സിനിമയിലെ ചില ആളുകളെ കാണുമ്പോള്‍ എനിക്ക് ദു:ഖമുണ്ട്. സിനിമയിലുള്ളവരോട് എനിക്ക് ഒരു അഭ്യര്‍ത്ഥനയുണ്ട്. ദയവു ചെയ്ത് അദ്ദേഹത്തിന്റെ ഉപകാരം പറ്റിയവര്‍ സൗഹൃദം സ്ഥാപിച്ച് നടന്നവര്‍ അവര്‍ ദയവു ചെയ്ത് ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം’.

‘പൊലീസ് കള്ളക്കേസെടുക്കുമെന്ന് പേടിച്ചോ, ഫോണ്‍ ചോര്‍ത്തുമെന്ന് പേടിച്ചോ, മാധ്യമങ്ങളിലൂടെ വൈകീട്ട് ചര്‍ച്ചയ്ക്ക് വരുന്ന ദിലീപിനോട് അസൂയയുള്ള ആളുകള്‍ അധിക്ഷേപിക്കുമോ എന്നോ പേടിച്ച് അയാളെ കാണാതിരിക്കേണ്ട. ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം അയാളെ കാണണം. കോടതി അയാളെ കുറ്റക്കാരനായി പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ നമുക്ക് അയാളെ കുറ്റക്കാരനായി കാണാന്‍ സാധിക്കൂ.’ ഗണേഷ് പറഞ്ഞു.

‘കോടതി കുറ്റക്കാരനെന്ന് കാണാത്ത ഒരാളെയും അത്തരത്തില്‍ കാണാനുളള അവകാശം എനിക്കോ, നമ്മള്‍ക്കോ ആര്‍ക്കും തന്നെയില്ല. കോടതി അത്തരത്തില്‍ തെളിവുകള്‍ പരിശോധിച്ച് തീരുമാനം എടുക്കുംവരെ അയാള്‍ കുറ്റക്കാരനല്ല. അത് നമ്മള്‍ മനസിലാക്കണം. ഒരാളെ കുറ്റം ചാര്‍ത്താം. കുറ്റക്കാരനെന്ന് ബഹുമാനപ്പെട്ട കോടതി പറയാതെ ഞാന്‍ വിശ്വസിക്കില്ല. തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി അന്തിമ തീരുമാനം പറയുമ്പോള്‍ നമുക്ക് വിശ്വസിക്കാം’.

‘ഒരു സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടേണ്ടത് ഞാനല്ല. ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും മുഖ്യമന്ത്രി ഒരു തീരുമാനം എടുക്കണം. അദ്ദേഹം യുക്തമായ തീരുമാനം എടുക്കുന്ന വ്യക്തിയാണ്. കാരണം പൊലീസുകാര്‍ ചമയ്ക്കുന്ന കഥകള്‍, അതിന്റെ തിക്തഫലം അടുത്തനാള്‍ വരെ അനുഭവിച്ച് കൊണ്ടിരുന്ന വ്യക്തിയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. മുന്‍ മുഖ്യമന്ത്രിമാരും, നമ്പി നാരായണനും, മറിയം റഷീദയും ഫൗസിയയും വരെ പൊലീസ് തയ്യാറാക്കിയ കേസ് ഡയറികളുടെ ദുരിതം അനുഭവിക്കേണ്ടി വന്നവരാണ്. ഇത് കേരളത്തിലെ ജനത മറക്കരുത്. യു ട്യൂബിലും ഫെയ്‌സ്ബുക്കിലും മോശമായി പ്രതികരിക്കുന്നവരുടെ കൂടെ നില്‍ക്കുകയല്ല നമ്മള്‍ ചെയ്യേണ്ടത്’.

‘നമ്മള്‍ സത്യത്തിന്റെയും നീതിയുടെയും കൂടെ നില്‍ക്കണം. എല്ലാവര്‍ക്കും നീതി കിട്ടണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. കേരളം ഭരിക്കുന്നത് എല്ലാവര്‍ക്കും നീതി കൊടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു സര്‍ക്കാരാണ്. തീര്‍ച്ചയായിട്ടും തെറ്റായ നിലയില്‍ അന്വേഷണം പോകുന്നുണ്ടെങ്കില്‍ അത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി തടയുമെന്ന് വിശ്വസിക്കുന്നു. അദ്ദേഹത്തില്‍ എനിക്ക് വലിയ വിശ്വാസമുണ്ട്. അത് ഒരു വ്യക്തിയെന്ന നിലയിലും ഒരു ഭരണ കര്‍ത്താവെന്ന നിലയിലും വിശ്വാസമുണ്ട്. അത് മുന്‍പ് പറഞ്ഞിട്ടുണ്ട്. എന്നും പറയും’.

‘ലാവ്‌ലിന്‍ കേസില്‍ പിണറായി കുറ്റക്കാരനല്ലെന്ന് ഞാനും എന്റെ പിതാവും തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു കാര്യം തുറന്ന് പറയാം. 2001ലെ വീഡിയോ പകര്‍പ്പുകളുണ്ടെങ്കില്‍ എടുത്ത് കാണാം. 2001ല്‍ കേരളത്തിന്റെ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരിക്കുന്ന കാലത്ത് ഗണേഷ് കുമാര്‍ പറഞ്ഞൊരു കാര്യമുണ്ട്. അനാവശ്യമായി നീതി നിഷേധിച്ചുകൊണ്ട് ജയിലില്‍ അടച്ചിരിക്കുന്ന മദനിക്ക് നീതി ലഭിക്കണമെന്ന് കേരളത്തില്‍ ആദ്യമായി ആവശ്യപ്പെട്ടത് കെ.ബി ഗണേഷ്‌കുമാറാണെന്ന കാര്യം നിങ്ങള്‍ക്ക് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. അതിനുശേഷമാണ് ബഹുമാനപ്പെട്ട എല്ലാവരും ആദരിക്കുന്ന നമ്മുടെ ജസ്റ്റിസ്. വി.ആര്‍ കൃഷ്ണയ്യര്‍ സാര്‍ അദ്ദേഹമടക്കമുളള വലിയ മഹാന്മാരായ മനുഷ്യര്‍ മദനിക്ക് പിന്തുണയുമായി വന്നത്’.

‘അന്ന് എറണാകുളത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞൊരു വാക്കുണ്ട് മദനിക്ക് നീതി നിഷേധിക്കരുത്, വിചാരണ കൂടാതെ ജയിലില്‍ അടക്കാന്‍ പാടില്ല. ഇവിടെ സ്ത്രീകളെ നേരിട്ട് മാനഭംഗം ചെയ്ത വലിയ പണച്ചാക്കുകള്‍ തിരുവനന്തപുരത്ത് നിന്നും രണ്ടാഴ്ചയ്ക്കുളളില്‍ ജാമ്യം വാങ്ങിച്ച് പോയി. എംഎല്‍എയ്ക്ക് ജാമ്യം. പാവപ്പെട്ട ഒരു കലാകാരനോട് നീതി നിഷേധിച്ച് ഉളളില്‍ തളളിയിരിക്കുന്നതിനോട് എനിക്ക് വ്യക്തിപരമായി യാതൊരു യോജിപ്പുമില്ല. അതുപോലെ കുറ്റം പറഞ്ഞുകൊണ്ട് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സിനിമാരംഗത്ത് നിന്നുളള ആളുകള്‍ അദ്ദേഹത്തിനോട് അസൂയയുളളവര്‍ മാത്രമാണ്. അദ്ദേഹവുമായി കേസിന്റെ കാര്യമൊന്നും സംസാരിച്ചില്ല. എംഎല്‍എ വന്നുവെന്ന് കരുതേണ്ട. ഒരു മനുഷ്യന്‍ വന്നുവെന്ന് കരുതിയാല്‍ മതി. ഇവിടെ ആയതുകൊണ്ട് ഇവിടെ വന്നു. ദിലീപിന്റെ വീട്ടിലായിരുന്നെങ്കില്‍ അവിടെ പോയി കണ്ടേനെ’.

‘എന്റെ നിലപാട് എന്നും കറക്റ്റാണ്. ആ പെണ്‍കുട്ടിക്ക് അടക്കം എല്ലാവര്‍ക്കും നീതി കിട്ടണമെന്നെ ഞാന്‍ പറയൂ. സര്‍ക്കാരിന്റെ നിലപാട് എന്താണ്, എന്റെ നിലപാട് എന്താണ്, എല്ലാവര്‍ക്കും തുല്യ നീതിയാണ്. ആ നീതി ലഭിക്കുന്നുണ്ട്. എല്ലാവര്‍ക്കും ലഭിക്കും. ഒരു സംശയവും അക്കാര്യത്തില്‍ ഇല്ല. നാട്ടില്‍ ഒരു നീതിന്യായ വ്യവസ്ഥയുണ്ട്, അതില്‍ എല്ലാവര്‍ക്കും നീതി ലഭിക്കും. എത്ര കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്ന നീതിന്യായ വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. അവിടെ എല്ലാവര്‍ക്കും നീതി കിട്ടും. സംശയമില്ല. ഇന്നല്ലെങ്കില്‍ നാളെ ലഭിക്കും. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോന്ന് പറയാന്‍ ഞാന്‍ ആളല്ല. നമ്മളെല്ലാം മനസിലാക്കണം അദ്ദേഹത്തിന്റെ അമ്മയുടെ വേദന. അച്ഛന്‍ കൂടെയില്ലാത്ത ഒരു മകളുടെ ദുഖം, ഭാര്യയുടെ ദുഖം. അതിലുപരി എണ്‍പത് വയസായ കാത് നേരെ കേള്‍ക്കാന്‍ വയ്യാത്ത, കണ്ണ് നേരെ കാണാന്‍ വയ്യാത്ത( സംസാരത്തിനിടെ ഇവിടെ എത്തിയപ്പോള്‍ ഗദ്ഗത്താല്‍ ഗണേഷ് കുമാറിന് വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു) ഓര്‍മ്മ ശരിക്ക് നില്‍ക്കാത്ത ഒരു അമ്മയുടെ സങ്കടം നമ്മള്‍ കാണണം’.

‘അവര്‍ എന്തിന് മാറി നില്‍ക്കണം എനിക്ക് ഒരു പേടിയുമില്ല. ഗണേഷ് കുമാര്‍ സ്‌നേഹത്തിന് വേണ്ടി ഉയിര് കൊടുക്കുന്നവനാണ്, ആപത്തില്‍ ഉപേക്ഷിക്കുന്നവന്‍ അല്ല ഗണേഷ് കുമാര്‍ എന്ന് എന്റെ നാട്ടുകാര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അറിയാം. എനിക്ക് അവരെ ബോധ്യപ്പെടുത്തിയാല്‍ മതി. എന്റെ നാട്ടിലെ പലരും എന്നോട് ചോദിച്ചു. സാറെ, സാറെന്താണ് ദിലീപിനെ പോയി കാണാത്തത്. ഒന്നുപോയി കാണണ്ടേ, സാറിനെ സ്‌നേഹിച്ചയാള്‍ അല്ലേ, സാറിന് വേണ്ടി ഇലക്ഷന്‍ വര്‍ക്കിന് വന്നയാളല്ലേ, എല്‍ഡിഎഫില്‍ നിന്നപ്പോഴും യുഡിഎഫില്‍ നിന്നപ്പോഴും വന്നയാളല്ലേ, സാറൊന്ന് പോകണ്ടേ, അതുകൊണ്ട് വന്നതാണ്. എനിക്ക് ആളാവാന്‍ വേണ്ടി വന്നതല്ല. ദിലീപിന്റെ അമ്മയെ കണ്ടതും കാവ്യയെ കണ്ടതും മകളെ കണ്ടതുമൊന്നും നിങ്ങളറിഞ്ഞില്ലല്ലോ. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ ഞാന്‍ അവരുടെ വീട്ടില്‍ പോയിരുന്നല്ലോ. അവര്‍ക്ക് ആപത്ത് വന്നു. അതില്‍ സജീവമായി ഇടപെട്ടു. മുഖ്യമന്ത്രിയും ഡിജിപിയും അടക്കമുളളവരോട് അതിലൊരു ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടയാളാണ് ഞാന്‍. അതിലൊന്നും വീഴ്ച വരുത്താന്‍ പാടില്ല.’

ഗണേഷ് കുമാറിനെ കൂടാതെ തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, നടൻ സുധീർ, ജോർജേട്ടൻസ് പൂരം സിനിമയുടെ നിർമാതാക്കളായ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവരും ആലുവ സബ് ജയിലിൽ എത്തി ദിലീപിനെ കണ്ടു. ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ വിവിധ ലൊക്കേഷനുകളിൽ വച്ച് ദിലീപും സുനിയും തമ്മിൽ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

തിരുവോണ നാളിൽ നടൻ ദിലീപിനെ സുഹൃത്തും നടനുമായ ജയറാം ആലുവ സബ് ജയിയിലെത്തി സന്ദർശിച്ചിരുന്നു. ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെ തുടർന്ന് തിരുവോണ നാളിലും ജയിലിൽ തുടരുന്ന സാഹചര്യത്തിലാണ് ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടത്. ദിലീപിനുള്ള ഓണക്കോടിയുമായാണ് ജയറാം ജയിലിലെത്തിയത്. എല്ലാ വർഷവും ദിലീപിന് ഓണക്കോടി നൽകുന്ന പതിവുണ്ടെന്നും ഈ വർഷവും അതു തുടരാനാണ് സന്ദർശനമെന്നും ജയറാം വ്യക്തമാക്കി.

Advertisement
Crime14 hours ago

അജാസ് മരണത്തിന് കീഴടങ്ങി..!! ക്രൂരനായ കൊലയാളിയും മടങ്ങുമ്പോള്‍ അമ്മയെ നഷ്ടപ്പെട്ട മക്കള്‍ മാത്രം ബാക്കിയാകുന്നു

Kerala14 hours ago

”മുഖ്യമന്ത്രി.., സഖാവേ.., ഇത് നിങ്ങള്‍ക്കിരിക്കട്ടെ”: ശാന്തിവനത്തിലെ മരം മുറിച്ചതില്‍ പ്രതിഷേധിച്ച് മീന മേനോന്‍ മുടി മുറിച്ചു

Entertainment15 hours ago

കുട്ടികളുടെ റിയാലിറ്റി ഷോകള്‍ക്ക് കേന്ദത്തിന്റെ മൂക്കുകയര്‍; അശ്ലീല പദപ്രയോഗങ്ങളും അക്രമ രംഗങ്ങളും പാടില്ലെന്ന് മന്ത്രാലയം

Kerala16 hours ago

മുംബയ് പോലീസ് കണ്ണൂരില്‍; മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണം

Crime18 hours ago

63 കോടിയുടെ കൊട്ടേഷന്‍: 18കാരി കൂട്ടുകാരിയെ കൊന്നുതള്ളി..!! ഓണ്‍ലൈനില്‍ പരിചയപ്പെട്ട കോടീശ്വരനാണ് ക്വട്ടേഷന്‍ നല്‍കിയത്

Offbeat19 hours ago

ഒറ്റ പ്രസവത്തില്‍ 17 കുഞ്ഞുങ്ങള്‍..!! നിറവയറിന് പിന്നിലെ സത്യാവസ്ഥ പുറത്ത്

Kerala20 hours ago

പാഞ്ചാലിമേട് മറ്റൊരു ശബരിമലയാകുന്നു..!!? നാമജപ പ്രതിഷേധവുമായി കെപി ശശികലയും സംഘവും

Offbeat21 hours ago

മരണപ്പെട്ട പങ്കാളിയുടെ രൂപത്തില്‍ സെക്‌സ് ഡോള്‍; ഇംഗ്ലണ്ടുകാരിയുടെ ബിസിനസ് ഏകാന്തതമാറ്റി ആഹ്ലാദം നിറയ്ക്കും

National21 hours ago

ലക്ഷ്യം സംസ്‌കൃത വത്ക്കരണം..? യോഗി സര്‍ക്കാരിന്റെ പത്രക്കുറിപ്പുകള്‍ സംസ്‌കൃതത്തിലും

National21 hours ago

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’-ആര്‍എസ്എസിന്റെ അജണ്ട ഗുണകരം !…പല്ലും നഖവും ഉപയോഗിച്ചെതിർക്കാൻ പ്രതിപക്ഷം

Crime4 days ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Crime3 weeks ago

മുടിഞ്ഞു പോകും ,നീയും നിന്റെ കുടുംബവും നശിച്ചുപോകും !..ഭയം വിതച്ച് മനുഷ്യമനസുകളിൽ വിഷ വിത്തുകൾ വിതക്കുന്ന വൈദികനെ അയർലണ്ടിൽ ബാൻ ചെയ്യണം -ഒപ്പുശേഖരണവുമായി ക്രിസ്ത്യൻ വിശ്വാസികൾ

Entertainment3 days ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Kerala3 weeks ago

ലക്ഷ്മി നായരുടെ അനധികൃത ഫ്‌ലാറ്റ് സമുച്ഛയം: പ്രളയ ഫണ്ടില്‍ നിന്നും 88 ലക്ഷം നല്‍കി സര്‍ക്കാര്‍

Crime5 days ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

Entertainment6 days ago

ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

Crime1 week ago

ജാസ്മിന്‍ ഷാ കുടുങ്ങുന്നു..?! നടന്നത് മൂന്നര കോടിയുടെ വെട്ടിപ്പ്; രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

Crime4 days ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Entertainment1 week ago

ചിത്രത്തില്‍ അഭിനയിക്കാന്‍ വഴങ്ങിക്കൊടുക്കണമെന്ന് സംവിധായകന്‍: തിക്താനുഭവം വെളിപ്പെടുത്തി നടി ശാലു ശ്യാമു

National3 weeks ago

‘അമിത് ഷാ’ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം!! അധികാര ദുര്‍വിനിയോഗം നടത്തും!! ഇന്ത്യയുടെ അദൃശ്യനായ പ്രധാനമന്ത്രി; കൂടുതല്‍ ശക്തന്‍- കൂടുതല്‍ അപകടകാരി’

Trending

Copyright © 2019 Dailyindianherald