കൊച്ചി:ഒടുവിൽ അനിത അനിത പുല്ലയിൽ കുടുങ്ങി !സർക്കാർ സർക്കാർ സംരക്ഷണം ഇല്ലാതായി ! പീഡനത്തിനിരയായ യുവതിയുടെ പേര് വെളിപ്പെടുത്തിയ അനിത പുല്ലയിലിനെതിരെ കേസ് പീഡനത്തിനിരയായ യുവതിയുടെ പേര് വെളിപ്പെടുത്തിയതിനാണ് പ്രവാസി മലയാളിയായ അനിത പുല്ലയിലിനെതിരെ ക്രൈംബ്രൈഞ്ച് കേസ് എടുത്തത് .
മോന്‍സണ്‍ മാവുങ്കലിനെതിരെ പീഡനത്തിന് പരാതി നല്‍കിയ യുവതിയുടെ പേരാണ് മോന്‍സണിന്റെ സുഹൃത്തായ അനിത പുല്ലയില്‍ വെളിപ്പെടുത്തിയത്. യുവതിയുടെ ചിത്രങ്ങള്‍ അനിത പുറത്ത് വിട്ടെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഐപിസി 228എ പ്രകാരമാണ് അനിത പുല്ലയിലിനെതിരെ കേസ് എടുത്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് അനിത പുല്ലയിലിനെ വിളിച്ചുവരുത്താനാണ് തീരുമാനം. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.
മോന്‍സണ്‍ തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും വൈറ്റമിന്‍ ടാബ്ലെറ്റ് എന്ന പേരില്‍ മരുന്ന് നല്‍കിയാണ് ഗര്‍ഭച്ഛിദ്രം നടത്തിയെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. മോന്‍സന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന നിരവധി പെണ്‍കുട്ടികള്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും അവരില്‍ പലരും പ്രായപൂര്‍ത്തിയാവാത്തവര്‍ ആണെന്നും യുവതി പറഞ്ഞു. മോന്‍സന്റെ വീട്ടില്‍ സ്റ്റാഫ് ആയിട്ടാണ് താന്‍ ജോലിക്ക് പോയിരുന്നത്. പീഡനത്തിന് ഇരയാക്കിയതിന് പിന്നാലെ മോന്‍സണ്‍ മാവുങ്കല്‍ തന്നെ കൊല്ലുമെന്ന് നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു.
അതേസമയം, മോന്‍സനുമായി ബന്ധപ്പെട്ട സംഭവങ്ങളെ തമാശയായി കാണാനാകില്ലെന്നും ഗൗരവത്തോടെ കാണേണ്ട വിഷയങ്ങളാണ് നടന്നതെന്നും ഹൈകോടതി നിരീക്ഷിച്ചു. മോന്‍സണ്‍ കേസില്‍ അനിത പുല്ലയിലിന്റെ പങ്ക് എന്താണെന്ന് ചോദിച്ച കോടതി ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരേക്കാള്‍ താഴെയുള്ളവരാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം എത്രമാത്രം ഫലപ്രദമാകുമെന്ന ആശങ്കയും ഹൈകോടതി പ്രകടിപ്പിച്ചിരുന്നു.