തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായി വിവാദത്തില്‍ ഉള്‍പ്പെട്ട ലക്ഷ്മണയെ എ.ഡി.ജി.പിയാക്കും ? 16 ഐ.പി.എസുകാര്‍ക്കു സ്ഥാനക്കയറ്റം നല്‍കാന്‍ ശിപാര്‍ശ

തിരുവനന്തപുരം: തട്ടിപ്പു കേസിൽ പ്രതിയായ മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധമുള്ള ട്രാഫിക് ഐ.ജി: ജി. ലക്ഷ്മണയ്ക്ക് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ ശിപാര്‍ശ. പുരാവസ്തു വിൽപനക്കാരനെന്ന വ്യാജേന കോടികൾ തട്ടിപ്പ് നടത്തിയ പ്രതി മോൻസൺ മാവുങ്കലിനെതിരായ കൂടുതൽ തെളിവുകൾ തേടുകയാണ് അന്വേഷണ സംഘം. അതിനിടയ്ക്കാണ് ആരോപണത്തിൽ ഉള്ള പോലീസ് ഉദ്യാഗസ്ഥന് സ്ഥാനക്കയറ്റം നൽകുന്നത് .

10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലും ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നൽകാമെന്ന് പറഞ്ഞ് പാലാ മീനച്ചിൽ സ്വദേശി രാജീവിനെ പറ്റിച്ച് ഒരു കോടി 72 ലക്ഷം രൂപ തട്ടിയ കേസിലുമായി 8 ദിവസം മോൻസണെ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിൽ ചോദ്യം ചെയ്‌തെങ്കിലും ഇയാൾ അന്വേഷണ സംഘത്തോട് കാര്യമായി സഹകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ കേസുകൾ മോൻസണെതിരെ രജിസ്റ്റർ ചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കം ക്രൈം ബ്രാഞ്ച് സംഘം നടത്തുന്നത്. നിലവിൽ 5 കേസുകളാണ് മോൻസണെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരോ കേസിലുമുളള അന്വേഷണം പുരോഗമിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

ആരോപണ വിധേയനായ ലക്ഷ്മണ ഉള്‍പ്പെടെ രണ്ട് ഐ.ജിമാരെ എ.ഡി.ജി.പിമാരാക്കിയും നാല് ഡി.ഐ.ജിമാരെ ഐ.ജിമാരാക്കിയും 16 ഐ.പി.എസുകാര്‍ക്കു സ്ഥാനക്കയറ്റം നല്‍കാനുള്ള ശിപാര്‍ശയാണു പോലീസ് ആസ്ഥാനത്തുനിന്നു സര്‍ക്കാരിന് അയച്ചത്. ലക്ഷ്മണയ്ക്കു പുറമേ തിരുവനന്തപുരം കമ്മിഷണര്‍ ഐ.ജി: ബല്‍റാംകുമാര്‍ ഉപാധ്യായയും എ.ഡി.ജി.പി. പദവിയിലേക്കു ശിപാര്‍ശ ചെയ്യപ്പെട്ടു. ശിപാര്‍ശയില്‍ സ്‌ക്രീനിങ് കമ്മിറ്റി ഉടന്‍ തീരുമാനമെടുക്കും. മോന്‍സന്‍ വിവാദത്തിലുള്‍പ്പെട്ട ലക്ഷ്മണയുടെ കാര്യത്തില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സ്ഥാനക്കയറ്റം എന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു

ഡി.ഐ.ജിമാരായ പി. പ്രകാശ് (എ.പി. ബറ്റാലിയന്‍), കെ. സേതുരാമന്‍ (കണ്ണൂര്‍ ഡി.ഐ.ജി), അനൂപ് കുരുവിള ജോണ്‍ (തീവ്രവാദവിരുദ്ധസേനാ മേധാവി), എ.വി. ജോര്‍ജ് (കോഴിക്കോട് കമ്മിഷണര്‍) എന്നിവര്‍ക്കാണ് ഐ.ജി. പദവി ശിപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ 2004 ബാച്ചുകാരാണ്. ജനുവരിയില്‍ വരുന്ന ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് പുതിയ നിയമനം നല്‍കും.

2008 ബാച്ച് എസ്.പിമാരായ രാഹുല്‍ ആര്‍. നായര്‍ (ദേശീയ മനുഷ്യാവകാശ കമ്മിഷന്‍), പി. വിമലാധ്യായ (സി.ബി.ഐ), ആര്‍. നിശാന്തിനി (പത്തനംതിട്ട ജില്ലാ പോലീസ് മേധാവി), എസ്. സതീഷ് ബിനോ, എസ്. അജിതാബീഗം (ഇരുവരും അസി. ഡയറക്ടര്‍, പോലീസ് അക്കാഡമി െഹെദരാബാദ്) എന്നിവര്‍ക്കു ഡി.ഐ.ജി. റാങ്ക് ലഭിക്കും.

Top