തിരുവനന്തപുരം: വനിതാ കമ്മീഷന്‍ മെമ്പര്‍ ഷാഹിദാ കമാലിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുക്കണമെന്ന് ആവശ്യം. അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമുള്ള പബ്‌ളിക് സെര്‍വന്റ് എന്ന നിലയില്‍ ഗുരുതരമായ കൃത്യവിലോപം കാട്ടിയിരിക്കുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, കേരളത്തിലെ യു.ഡി.എഫ് നേതാക്കളായ ഉമ്മന്‍ചാണ്ടി അടക്കം മറ്റു നേതാക്കളെയും മോശമാക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇടുന്നു എന്ന് ഗുരുതരമായ കുറ്റം ചെയ്തിരുന്നതായി കോണ്‍ഗ്രസ് നേതാവും പ്രമുഖ ആക്ടിവിസ്റ്റുമായ അഡ്വ. ബിആര്‍എം ഷഫീര്‍ ആവശ്യപ്പെട്ടു . ജുഡീഷ്യല്‍ അധികാരമുള്ള വനിത കമ്മീഷന്‍ അംഗമായിരിക്കെ രാഷ്ട്രീയ ചായ്‌വോടെ പെരുമാറരുതെന്ന് വനിത കമ്മീഷന്‍ നിയമത്തില്‍ പറയുന്നുണ്ട്. ഷാഹിദ കമാല്‍ ഈ നിയമം ലംഘിച്ചുവെന്നും ബിആര്‍ എം ഷഫീര്‍ പറയുന്നു
WOMENS COMMISSION ACT 1990- (GUZETTE NOTIFICATION DEC 1995 -AMENDMENT 2002 )ന്റെ പ്രിയാമ്പിളില്‍ കൃത്യമായ പറഞ്ഞിരിക്കുന്ന നിര്‍വ്വചന പ്രകാരം ഈ പദവിയിലിരിക്കുന്ന കാലത്തോളം members are to be public servant …മാത്രമല്ല ഇന്ത്യന്‍ ശിക്ഷാനിയമം 21 പ്രകാരം …(…..shall be deemed tobe sec 21of Indian penale code )സര്‍ക്കാര്‍ ചട്ടം ബാധകമായ ഉദ്യോഗസ്ഥര്‍ ആണ്…കമ്മീഷന്‍ നിയമം sec 24 പ്രകാരം കമ്മീഷന്‍ ചെയ്യാന്‍ പാടുള്ളതും, പാടില്ലാത്തതും വ്യക്തമാണ്. ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ പരാമര്‍ശിക്കുന്ന പോസ്‌ററ് ഷെയര്‍ ചെയ്താല്‍ പോലും സസ്‌പെന്റ് ചെയ്യുന്ന പിണറായി ഗവര്‍മെന്റ് ഇക്കാര്യത്തില്‍ മൗനം പാലിച്ചിരിക്കയാണെന്നും ബിആര്‍എം ഷെഫീര്‍ ഫെയ്സ്ബുക്കില്‍ ആരോപിക്കുന്നു.
ഓച്ചിറ pocso കേസിലെ ഇരയുടെ പേരോ, ഫോട്ടോയോ വെളിപ്പെടുത്താതെ ഇരയ്ക്ക് നീതി കിട്ടാന്‍ വേണ്ടി സമരം ചെയ്ത ശ്രീമതി. ബിന്ദു കൃഷ്ണയ്‌ക്കെതിരേ കേസെടുത്തതും പിണറായി പോലീസ്.. വനിതാ കമ്മീഷന്‍ മെമ്പര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ സൗകര്യം ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ ഇടപെടുന്ന യൂഡിഫ് നേതാക്കളെ അധിക്ഷേപിച്ച് തെരഞ്ഞെടുപ്പില്‍ ചട്ടം ലംഘിച്ച ഇവര്‍ക്ക് എതിരേ പരാതി കൊല്ലം DCC പ്രസിഡണ്ട് ഇന്ന് കൊടുക്കും എന്നും ഷഫീര്‍ വ്യക്തമാക്കി. അധികാരം ദുരുപയോഗം ചെയ്ത ഇവരെ പുറത്താക്കണം. തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇടപെട്ടില്ലങ്കില്‍ ഹൈക്കോടതിയില്‍ കേസ് കൊടുക്കണം. ഇതേ വകുപ്പിന്റെ പരിരക്ഷ ഉപയോഗിച്ച് സര്‍ക്കാര്‍ ഉദ്യോഗസഥയായ ഇവരെ ആക്രമിച്ചു എന്ന പേരില്‍ നിരവധി യൂത്ത്‌കോണ്‍ നേതാക്കള്‍ ക്ക് എണിരേ ipc 332 വകുപ്പ് ചാര്‍ത്തി ജയിലില്‍ അടച്ചത്.
മുന്‍പ് ഇതേപോലെ തന്നെ ഷാഹിദ കമാല്‍ പൊതു പ്രവര്‍ത്തകരെ ആക്ഷേപിച്ചതിന് വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി കൊടുത്തിരുന്നു ഫേസ്ബുക്ക് പേജിലൂടെ രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളേയും അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടതിനെതിരെയാണ് പരാതി. കോഴിക്കോട് സ്വദേശി നൗഷാദ് തെക്കേയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് പരാതി നല്‍കിയത്. മുന്‍പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെ അവഹേളിച്ച് ‘മലയാളിക്ക് കിട്ടിയ മഹാദുരന്തം ‘എന്ന പേരില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.
ഷാഹിദ കമാലിനെതിരെ ബിആര്‍എം ഷഫീര്‍ പോസ്റ്റ് ഫെയ്സ്ബുക്കില്‍ ഇട്ടതോടെ ഇവര്‍ പോസ്റ്റ് പിന്‍വലിച്ചതായും പറയപ്പെടുന്നു