ഹാദിയയെ അച്ഛന്‍ മര്‍ദ്ദിക്കുന്നെന്ന ആരോപണം തെറ്റെന്ന് പൊലീസ്; എസ്പി റിപ്പോര്‍ട്ട് വനിതാ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: വീട്ട്തടങ്കലില്‍ കഴിയുന്ന ഹാദിയയെ ആരും മര്‍ദ്ദിക്കുന്നില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. ഹാദിയയെ പിതാവ് മര്‍ദ്ദിക്കുന്നതായും മയക്കുമരുന്ന് നല്‍കുന്നതുമായുള്ള ആരോപണം തെറ്റാണെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്. വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് കോട്ടയം എസ്.പിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹാദിയ വനിതാ പൊലീസിന്റെ സംരക്ഷണയിലാണ് കഴിയുന്നതെന്നും എസ്.പി റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ, താന്‍ സുരക്ഷിതയല്ലെന്ന് ഹാദിയ പറയുന്ന വീഡിയോ ദൃശ്യങ്ങള്‍ രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ടിരുന്നു. അച്ഛനെന്നെ ഉപദ്രവിക്കുകയാണ്.നിങ്ങളെന്നെ പുറത്തെത്തിക്കണം, ഞാന്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്ന് ഹാദിയ പറയുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. ഇതിന് പിന്നാലെ ഹാദിയയ്ക്ക് പിതാവ് മയക്കുമരുന്ന് കൊടുക്കുകയാണെന്നും ചില കേന്ദ്രങ്ങള്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് ഇതേപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, നവംബര്‍ 27ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഹാദിയയെ ഹാജരാക്കാന്‍ പിതാവ് അശോകനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസില്‍ ഹാദിയയുടെ നിലപാട് അറിയണമെന്ന് പറഞ്ഞ കോടതി, അശോകനോടും കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യോടും നിലപാട് അറിയിക്കാന്‍ കോടതി പറഞ്ഞു. എല്ലാവരുടേയും വാദം കേട്ട ശേഷമായിരിക്കും കേസില്‍ അന്തിമവിധി പുറപ്പെടുവിക്കുകയെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Top