ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിച്ചു; ഒപ്പം ശ്രീലങ്കയിലേയ്ക്ക് ക്ഷണിച്ചു; മുന്‍ മന്ത്രി ശശീന്ദ്രനെതിരെ യുവതിയുടെ പരാതിയില്‍ കടുത്ത നടപടിയ്ക്ക് സാധ്യത

തിരുവനന്തപുരം: ഹണിട്രാപ്പില്‍ കുടുങ്ങി മന്ത്രിസ്ഥാനം രാജിവച്ച എ കെ ശശീന്ദ്രനെതിരായ പരാതിയില്‍ പറയുന്നത് ഗുരുതര ആരോപണങ്ങള്‍. പരാതിയുടെ അടിസ്ഥാനത്തില്‍ ശശീന്ദ്രന്‍ ജൂലൈ 28 ന് കോടതിയില്‍ ഹാജരാകണം.

സ്ത്രീകളെ ലൈംഗികതാത്പര്യത്തോടെ സമീപിക്കല്‍, ഇതേയാവശ്യമുന്നയിച്ച് പിന്തുടര്‍ന്ന് ശല്യംചെയ്യല്‍, അശ്ലീലച്ചുവയോടെ സ്ത്രീത്വത്തിന് അപമാനമുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കല്‍ എന്നീ കുറ്റങ്ങളാണ് ശശീന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതി നേരത്തേ പരാതിക്കാരിയായ ചാനല്‍ പ്രവര്‍ത്തകയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഗതാഗതമന്ത്രിയായിരുന്ന ശശീന്ദ്രനെ കാണാന്‍ പോയപ്പോള്‍ ഒപ്പമുണ്ടായിരുന്നതായി പെണ്‍കുട്ടി പറഞ്ഞ രണ്ടു സാക്ഷികളുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. മന്ത്രിപദത്തിലിരുന്ന് ഒരു പെണ്‍കുട്ടിയോടു ചെയ്യാന്‍ പാടില്ലാത്തതാണ് എ.കെ. ശശീന്ദ്രന്‍ ചെയ്തതെന്ന് കോടതി വിലയിരുത്തി. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്നുമുള്ള പരാതിക്കാരിയുടെ മൊഴി കോടതി മുഖവിലയ്‌ക്കെടുക്കുകയായിരുന്നു.

ഫോണ്‍ സംഭാഷണത്തിന്റെ തെളിവുകള്‍ സഹിതമാണു മൊഴി നല്‍കിയത്. കുറ്റങ്ങള്‍ ജാമ്യം ലഭിക്കുന്നതാണെങ്കിലും പരമാവധി മൂന്നുവര്‍ഷം വരെ ശിക്ഷയും പിഴയും ലഭിക്കാവുന്നവയാണ്. ഏതായാലും ഈ ആരോപണങ്ങള്‍ ശശീന്ദ്രന് രാഷ്ട്രീയമായി ഏറെ തിരിച്ചടിയാണ്. മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താമെന്ന മോഹങ്ങള്‍ക്കും മങ്ങലേല്‍പ്പിക്കുന്നതാണ് കോടതി വിധി.

ചാനലില്‍ അഭിമുഖത്തിനായി സമീപിച്ച തന്നോട് ഓഫീസില്‍വെച്ചും മന്ത്രിമന്ദിരത്തില്‍വെച്ചും ശശീന്ദ്രന്‍ മോശമായി പെരുമാറിയെന്നാണ് ചാനല്‍പ്രവര്‍ത്തകയുടെ മൊഴി. ലൈംഗികച്ചുവയോടെ അശ്ലീലസംഭാഷണം നടത്തിയ മുന്‍ മന്ത്രി, വഴിവിട്ട ബന്ധത്തിനു തന്നെ പ്രേരിപ്പിച്ചതായും മൊഴി നല്‍കിയിരുന്നു. ഇതേയാവശ്യമുന്നയിച്ച് തുടര്‍ച്ചയായി താനുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നും മൊഴിയില്‍ പറയുന്നു. യുവതിയുടെയും സാക്ഷികളുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തത്.

ഇതില്‍ യുവതി പറയുന്ന കാര്യങ്ങളുടെ വസ്തുത കോടതിക്ക് ബോധ്യപ്പെട്ടാല്‍ പോലും ശശീന്ദ്രനെതിരെ വിധിയുണ്ടാകാന്‍ സാധ്യതയുണ്ട്. പെണ്‍കുട്ടിയും ശശീന്ദ്രനും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതായിരുന്നു നേരത്തെ മംഗളം പുറത്തുവിട്ട ഓഡിയോ ടേപ്പ്. ഇത് ഉഭയസമ്മത പ്രകാരമുള്ളതാണെങ്കിലും അതിലേക്ക് കാര്യങ്ങളെത്തിയത് ശശീന്ദ്രന്റെ വഴിവിട്ട ഇടപെടല്‍ കാരണമെന്നാ്ണ് യുവതി പറയുന്നത്. ഇതോടെ ഹണിട്രാപ്പ് കേസ് പുതിയ തലത്തിലെത്തുകയാണ്.

ഇക്കഴിഞ്ഞ നവംബര്‍ 11-നാണ് മന്ത്രിയായ എ.കെ. ശശീന്ദ്രനെ നേരിട്ടു കാണുന്നത്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കായാണ് മന്ത്രിയെ കാണാന്‍ അനുമതി തേടിയത്. പറഞ്ഞ സമയത്ത് ചെന്നുകാണാന്‍ സാധിച്ചില്ല. പിന്നീട് എപ്പോഴാണു വരികയെന്നു ചോദിച്ച് മന്ത്രി നിരന്തരം വിളിച്ചു. ഒടുവില്‍ മന്ത്രിമന്ദിരത്തില്‍ വന്നുകാണാന്‍ പറഞ്ഞു. അവിടെയെത്തി മുകള്‍നിലയിലെ മുറിയില്‍ ചെന്ന് മന്ത്രിയെ കണ്ടപ്പോള്‍ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമല്ല മന്ത്രിക്കു പറയാനുണ്ടായിരുന്നത്. ശ്രീലങ്കയിലേക്ക് ടൂര്‍ പോകുകയാണെന്നും കൂടെച്ചെല്ലാനും മന്ത്രി നിര്‍ബന്ധിച്ചു.

തന്റെ ജീവിതം മാറിമറിയാന്‍ പോകുകയാണെന്നു പറഞ്ഞ മന്ത്രി പിന്നെ നടത്തിയത് ലൈംഗികച്ചുവയുള്ള സംഭാഷണമാണ്. പിന്നീട് മന്ത്രി തന്നെ വിളിച്ച് മാപ്പുചോദിക്കുകയായിരുന്നു. ഇനി ഇത് ആവര്‍ത്തിക്കില്ലെന്നും ഉറപ്പുനല്‍കി. എന്നാല്‍ പിന്നീടു നിരന്തരം വിളിച്ച് ലൈംഗികച്ചുവയുള്ള സംഭാഷണം നടത്തി.
മാനസികമായി തകര്‍ന്ന താന്‍ ഇക്കാര്യം സ്ഥാപനത്തിന്റെ അധികാരികളെ അറിയിച്ചു. മന്ത്രി നിരന്തരം വിളിച്ച് വിദേശത്തേക്ക് യാത്ര പോകാനും നിര്‍ബന്ധിച്ചു. ഇതോടെയാണ് ഫോണ്‍ വിളി വാര്‍ത്തയാക്കാന്‍ താന്‍ തീരുമാനിച്ചതെന്നും പരാതിയിലുണ്ട്. മന്ത്രിപദത്തിലിരുന്ന് എ.കെ. ശശീന്ദ്രന്‍ നടത്തിയ അശ്‌ളീല സംഭാഷണ ശകലങ്ങളും െലെംഗികാര്‍ത്ഥത്തിലുള്ള ചേഷ്ടകളുമൊക്കെ പരാതിയില്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട്.

യുവതിയെ നിരന്തരം ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തി, അശ്‌ളീല പദപ്രയോഗം നടത്തി, അനാവശ്യങ്ങള്‍ സംസാരിച്ചു തുടങ്ങിയ കുറ്റങ്ങളാണു ചുമത്തുക. അദ്ദേഹം കോടതിയില്‍ നേരിട്ടു ഹാജരായി ജാമ്യമെടുക്കേണ്ടി വരും.

മന്ത്രിമന്ദിരത്തില്‍വച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഫോണിലൂടെ നിരന്തരം അശ്‌ളീല സംഭാഷണം നടത്തിയെന്നും അടക്കമുള്ള ആരോപണങ്ങളാണ് ചാനല്‍ പ്രവര്‍ത്തകയുടെ പരാതിയില്‍ ഉണ്ടായിരുന്നത്. എ.കെ. ശശീന്ദ്രനെതിരായ ലൈംഗികാരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്നു കോടതി വിലയിരുത്തി. 354(എ), 354(ഡി), 509 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു കേസെടുക്കുന്നത്. വിവാദത്തെത്തുടര്‍ന്ന് മന്ത്രി രാജിവച്ചതിനു പിന്നാലെ പൊലീസ് കേസെടുക്കുകയും മംഗളം ടെലിവിഷന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ആര്‍. അജിത് കുമാര്‍ ഉള്‍പ്പെടെ അഞ്ചു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തതിനു പിന്നാലെയാണ് പെണ്‍കുട്ടി പരാതിയുമായി കോടതിയെ സമീപിച്ചത്.

Top