2030-ഓടെ ഓയോയുടെ 90% വരുമാനവും ഇന്ത്യയില്‍നിന്ന്
October 9, 2021 11:19 am

കൊച്ചി: 2030 ഓടെ ഇന്ത്യയില്‍ 26 ബില്യണ്‍ ഡോളറിന്‍റെ അവസരം ഓയോ പ്രതീക്ഷിക്കുന്നതായി  ആഗോള ഇക്വിറ്റി റിസേര്‍ച്ച്  സ്ഥാപനമായ ബേണ്‍സ്റ്റീന്‍റെ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.  കമ്പനിയുടെ 90 ശതമാനം വരുമാനവും ഇന്ത്യയില്‍നിന്നായിരിക്കുമെന്നും ഇന്ത്യയെ മുഖ്യ വളര്‍ച്ച വിപണിയായി അവര്‍ കാണുന്നുവെന്നും ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, യൂറോപ്പ് എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതു  കോവിഡ് 19 കാലത്തെ അതിജീവിക്കുവാന്‍ ഓയോയെ സഹായിച്ചുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഹ്രസ്വകാല താമസസൗകര്യ വിപണി 2019-ലെ 1,267 ബില്യണ്‍ ഡോളറില്‍നിന്ന്  2030 ഓടെ 1,907 ബില്യണ്‍ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതില്‍ ഇന്ത്യയില്‍ 26 ബില്യണ്‍ ഡോളറിന്‍റെ അവസരമാണ് ഓയോ കാണുന്നത്. ലോകത്ത് സമ്പത്ത് വര്‍ധിക്കുന്നതും പ്രതിശീര്‍ഷവരുമാനം ഉയരുന്നതും, ഇടത്തരക്കാരുടെ എണ്ണം വര്‍ധിക്കുന്നതും   ആഗോള യാത്ര-ടൂറിസം വ്യവസായത്തിലും ഹ്രസ്വകാല താമസസൗകര്യ വിപണിയിലും ഓയോയ്ക്ക് അനുകൂലമായ  അവസരമൊരുക്കുകയാണെന്ന് ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓയോ യൂണിറ്റുകളുടെ ലാഭത്തിലെ സംഭാവന 2019-20 സാമ്പത്തിക വര്‍ഷത്തിലെ 5.1 ശതമാനത്തില്‍നിന്ന് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 18.4 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. സ്ഥിരതയുള്ള നിരക്കുകള്‍, ഡിസ്കൗണ്ടിലെ കുറവ് തുടങ്ങിയവയെല്ലാം ലാഭം വര്‍ധിപ്പിക്കാന്‍ ഇടയാക്കി. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഓയോയുടെ ബുക്കിംഗ് മൂല്യം 170 ശതമാനം വര്‍ധിച്ചപ്പോള്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കോവിഡ് മൂലം 67 ശതമാനം കുറവുണ്ടായി.  ചെലവു കുറച്ചുതുവഴി  കമ്പിയുടെ മാര്‍ജിന്‍ 33 ശതമാനത്തില്‍ സ്ഥിരത നേടിയെന്ന് ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ട് പറയുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഓയോയുടെ വരുമാനം 70 ശതമാനം കുറഞ്ഞ് 4,157 കോടി രൂപയായിയെങ്കിലും നഷ്ടം ഗണ്യമായി കുറയ്ക്കുവാന്‍ കമ്പനിക്കു കഴിഞ്ഞു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നഷ്ടം മുന്‍വര്‍ഷമിതേ കാലയളവിലെ 13,122 കോടി രൂപയില്‍നിന്ന് 3,943 കോടി രൂപയായി താഴ്ന്നു. ചെലവുകള്‍ ഗണ്യമായി കുറയ്ക്കുവാന്‍ സാധിച്ചതാണ് കാരണം. കമ്പനിയുടെ 80 ശതമാനം വരുമാനവും ആവര്‍ത്തിച്ചുള്ളതോ പുതിയ ഇടപാടുകാരില്‍നിന്നോ ആണെന്ന് ബേണ്‍സ്റ്റീന്‍ റിപ്പോര്‍ട്ട് പറയുന്നു. ഓയോ ഹോട്ടല്‍സ് ആന്‍ഡ്  ഹോംസ് ഇന്ത്യന്‍ മൂലധന വിപണിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിരിക്കുകയാണ്. ഇഷ്യു വഴി  8,430 കോടി രൂപ സ്വരൂപിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.,,,

കൊച്ചിയിൽ ബാത്റൂമിനുള്ളിൽ യുവാവിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി : മരിച്ചത് കോട്ടയം സ്വദേശി
October 7, 2021 2:50 pm

കൊച്ചി: കളമശ്ശേരിയില്‍ ശൗചാലയത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം തെള്ളകം നടുത്തല വീട്ടില്‍ മര്‍ക്കോസ് ജോര്‍ജിന്റെ മകന്‍,,,

മോൻസണിന്റെ ആഡംബരക്കാറുകൾക്കൊന്നും രേഖകളില്ല ; വാഹനങ്ങളൊന്നും മോൻസണിന്റെ പേരിലല്ല ; മോട്ടോർ വാഹന വകുപ്പ്
October 7, 2021 1:26 pm

കൊച്ചി : മോൻസൻ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന ആഡംബരക്കാറുകൾക്കൊന്നും രേഖകളില്ലെന്ന് മോട്ടോർ വാഹനവകുപ്പ് എട്ട് വാഹനങ്ങളാണ് എംവിഡി പരിശോധിച്ചത്. ഇതിൽ ഒരു,,,

കോവിഡ് ചികിത്സയ്‌ക്ക് എപിഎല്ലുകാർ മിതമായ നിരക്ക് നൽകണം ; ഹൈക്കോടതിയിൽ നിലപാട്‌ വ്യക്തമാക്കി കേരള സർക്കാർ
October 6, 2021 7:35 pm

കൊച്ചി : എപിഎൽ വിഭാഗക്കാർ കോവിഡ് ചികിത്സയ്‌ക്ക് മിതമായ നിരക്ക് നൽകണമെന്നാണ് നിലപാടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എപിഎൽ വിഭാഗങ്ങൾ,,,

കൊച്ചി കലൂരിൽ കോൺക്രീറ്റ് സ്ലാബ് വീണ് ഒരാൾ മരിച്ചു ; രണ്ട് പേർക്ക് പരിക്ക്
October 6, 2021 6:03 pm

കൊച്ചി : കലൂരിൽ കോൺക്രീറ്റ് സ്ലാബ് വീണ് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.ആന്ധ്ര ചിറ്റൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഷേണായീസ്,,,

കേന്ദ്ര സർക്കാരിൻ്റെ കർഷക വേട്ട – എഫ് എസ് ഇ ടി ഒ പ്രതിഷേധം സംഘടിപ്പിച്ചു
October 5, 2021 3:55 pm

കൊച്ചി: കർഷകവിരുദ്ധ- കാർഷിക നിയമഭേദഗതികൾക്കെതിരെ കഴിഞ്ഞ പത്ത് മാസക്കാലമായി രാജ്യത്ത് ശക്തമായി തുടരുന്ന കർഷക പ്രക്ഷോഭത്തിനെതിരെ കേന്ദ്ര സർക്കാരും, ബി.ജെ.പി.,,,

ആസ്റ്റര്‍ മെഡ്‌സിറ്റിയിൽ കേരളത്തിലെ ആദ്യ ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍ ഐസിയു ; സെന്റര്‍ ഓഫ് എക്‌സലൻസ് ഗ്ലോബല്‍ സെന്റർ ഓഫ് എക്‌സലന്‍സായി വിപുലീകരിച്ചു ; ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വീണാ ജോർജ്
October 1, 2021 3:19 pm

കൊച്ചി:  ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ന്യൂറോസയന്‍സസിനെ ആസ്റ്റര്‍ ന്യൂറോസയന്‍സസ് ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സായി വിപുലീകരിച്ചു.,,,

കാക്കനാട് മയക്കുമരുന്ന് സംഘത്തിലെ ടീച്ചർ സുസ്മിത അറസ്റ്റിൽ ; പിടിയിലായത് കൊച്ചിയിലെ ലഹരി മാഫിയയുടെ മുഖ്യ കണ്ണി
October 1, 2021 11:39 am

കൊച്ചി: കാക്കനാട് എംഡിഎംഎ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ലഹരിമരുന്ന് സംഘത്തിനിടയില്‍ ടീച്ചര്‍ എന്നറിയപ്പെട്ടിരുന്ന കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത,,,

മോന്‍സണിനെതിരെ നിലവില്‍ മൂന്ന് കേസുകള്‍; വീട്ടിലെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു
September 30, 2021 3:10 pm

കൊച്ചി : പുരാവസ്‌തു തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ നിലവില്‍ മൂന്ന് കേസുകളാണുള്ളതെന്ന് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത്. എല്ലാം,,,

മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്നും അപൂർവ ഇനം ശംഖുകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു
September 30, 2021 2:00 pm

കൊച്ചി : മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്നും അപൂർവ ഇനം ശംഖുകൾ പിടിച്ചെടുത്തു വനം വകുപ്പ് നടത്തിയ റെയ്ഡിലാണ് ശംഖുകൾ,,,

സുധാകരൻ കൂട്ട് നിന്നത് പണത്തിന് വേണ്ടി ; മോന്‍സണിന്റെ ശബ്ദ സന്ദേശം പുറത്ത് ; കൂടുതൽ തെളിവുകൾ ലഭിച്ചതായി പോലീസ്
September 29, 2021 10:58 am

കൊച്ചി :മോന്‍സണ്‍ മാവുങ്കലുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരനുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മോന്‍സണിന്റെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സുധാകരന്,,,

Page 14 of 26 1 12 13 14 15 16 26
Top