കോട്ടയം : പ്രളയത്തിൽ സർവം നശിച്ച നാടിനു വേണ്ടി സഹായം അഭ്യർത്ഥിച്ച് ഗവർണർക്ക് മുന്നിലെത്തി എം.എൽ.എ. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ,,,
ഈരാറ്റുപേട്ട: കൂട്ടിക്കലിലും മണിമലയിലും പ്രളയ ദുരന്തത്തിൽ അകപ്പെട്ട മൊബൈൽ വ്യാപാരികൾക്ക് ആശ്വാസം പകർന്നു നൽകി മൊബൈൽ ഷോപ്പ് അസോസിയേഷൻ. പ്രളയത്തിൽ,,,
പാമ്പാടി: പാചകവാതക വില വർദ്ധനവിൽ വലയുന്ന ജനങ്ങൾക്ക് അല്പമെങ്കിലും ആശ്വാസം പകരാൻ പാചക വാതക സബ്സിഡി ഉടൻ പുന:സ്ഥാപിക്കുവാൻ,,,
കൊച്ചി: ആഗോള ഡിജിറ്റല്‍ അനലിറ്റിക്സ്, ഡാറ്റാ എഞ്ചിനീയറിങ്, കണ്‍സള്‍ട്ടിങ് സര്‍വീസ് സ്ഥാപനമായ ലേറ്റന്‍റ് വ്യൂ അനലിറ്റിക്സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന 2021 നവംബര്‍ 10 മുതല്‍ 12 വരെ നടക്കും. ഒരു രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 190-197 രൂപയാണ് പ്രൈസ്ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 76 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 76 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 474 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെയും പ്രൊമോട്ടര്‍മാരുടെയും 126 കോടി രൂപയുടെ ഓഹരികളും ഉള്‍പ്പെടുന്നതാണ് ഐപിഒ. 75 ശതമാനം ഓഹരികള്‍ യോഗ്യരായ സ്ഥാപന നിക്ഷേപകര്‍ക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കും നീക്കിവെച്ചിരിക്കുന്നു. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് 10 ശതമാനം ഓഹരികള്‍ ലഭ്യമാകും. 600 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്.,,,
കൊച്ചി: കേരളത്തിലെ പ്രമുഖ മെഡിക്കല്‍ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമി പ്രമുഖ മെഡിക്കല്‍ കോഡിങ് കമ്പനിയായ എപിസോഴ്‌സിന്റെ,,,
കോട്ടയം: അനിയന്ത്രിതമായ ഇന്ധന വിലവർദ്ധനവിനെതിരെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധിച്ചു. എഫ്എസ്ഇടിഒയുടെ ആഭിമുഖ്യത്തിൽ ഓഫീസ് സമുച്ചയങ്ങളിൽ പ്രകടനവും യോഗവും നടത്തി.,,,
തൃശൂര്‍: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ചിട്ടികള്‍ക്ക് രണ്ട് മാസം അവധി അനുവദിച്ചതോടൊപ്പം ഫയലിങ്ങ് ഉള്‍പ്പെടെ നിയമബാധ്യതകള്‍ക്കനുവദിച്ച സമയം സംബന്ധിച്ച്,,,
ആലപ്പുഴ: ചേർത്തലയിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തലയിലെ സ്വകാര്യ ഫാർമസി കോളേജിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനി,,,
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്ബിഐ, ഈസി റൈഡ് എന്ന പേരില്‍ യോനോ ആപ്പിലൂടെ പ്രീ-അപ്രൂവ്ഡ് ടൂവീലര്‍ ലോണ്‍ സ്കീം അവതരിപ്പിച്ചു. യോഗ്യരായ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ബാങ്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ യോനോ വഴി ഡിജിറ്റല്‍ ടൂവീലര്‍ ലോണുകള്‍ ലഭിക്കും. പ്രതിവര്‍ഷം 10.5% എന്ന പലിശ നിരക്കില്‍, പരമാവധി നാലു വര്‍ഷത്തേക്ക് (48 മാസം) മൂന്ന് ലക്ഷം രൂപ വരെയുള്ള ഈസി റൈഡ് ലോണിന് ഉപഭോക്താക്കള്‍ക്ക് അപേക്ഷിക്കാം. 20,000 രൂപയാണ് ഏറ്റവും കുറഞ്ഞ വായ്പാ തുക. ഡീലറുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് വായ്പാ തുക വിതരണം ചെയ്യുക. ഈ സ്കീമിന് കീഴില്‍ വാഹനത്തിന്‍റെ ഓണ്‍റോഡ് വിലയുടെ 85% വരെ വായ്പ ലഭിക്കും. ഉപഭോക്താക്കളെ അവരുടെ ഇഷ്ട ഇരുചക്ര വാഹനം വാങ്ങാന്‍ ഈ ഡിജിറ്റല്‍ ലോണ്‍ ഓഫര്‍ സഹായിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവും തടസരഹിതവുമായ ബാങ്കിങ് അനുഭവം നല്‍കുന്നതിനും, ഇഷ്ടാനുസൃതവുമായ ഉത്പ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിനുള്ള തങ്ങളുടെ നിരന്തരമായ ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.,,,
കൊച്ചി: ഇന്ത്യയില്‍ നടന്നു വരുന്ന 5ജി ട്രയലുകളുടെ ഭാഗമായി രാജ്യത്തെ ആരോഗ്യമേഖലയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കായി 5ജി പ്രയോജനപ്പെടുത്തുന്നതു പ്രദര്‍ശിപ്പിക്കാന്‍ വോഡഫോണ്‍ ഐഡിയയും എറിക്സണും സഹകരിക്കും. രാജ്യത്തിന്‍റെ വിദൂര മേഖലകളില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ 5ജി കണക്ടിവിറ്റി എങ്ങനെ പ്രയോജനപ്പെടുത്താം എന്നായിരിക്കും ഇതിലൂടെ ചൂണ്ടിക്കാട്ടുക. സര്‍ക്കാര്‍ അനുവദിച്ച 3.5 ജിഗാഹെര്‍ട്സ് മിഡ്ബാന്‍ഡ്, 26 ജിഗാഹെര്‍ട്സ് എംഎംവേവ് ബാന്‍ഡ് എന്നിവയില്‍ വി സ്ഥാപിച്ചിട്ടുള്ള 5ജി ട്രയല്‍ നെറ്റ് വര്‍ക്കില്‍ 5ജി എസ്എ, 5ജി എന്‍എസ്എ & എല്‍ടിഇ പാക്കെറ്റ് കോര്‍ ഫങ്ഷന്‍ സാങ്കേതികവിദ്യകളോടു കൂടിയ ക്ലൗഡ് അധിഷ്ഠിതമായുള്ള എറിക്സണ്‍ റേഡിയോകളും, എറിക്സണ്‍ ഡ്യൂവല്‍ മോഡ് കോറും വിന്യസിക്കും. അതിവേഗ ഡാറ്റ, പ്രതികരണം പ്രതിഫലിപ്പിക്കുന്നതിലെ കുറഞ്ഞ കാലതാമസം, 5ജിയുടെ വിശ്വാസ്യത തുടങ്ങിയവയുടെ പിന്തുണയോടെ നഗരത്തിലെ കേന്ദ്രത്തിലിരിക്കുന്ന ഡോക്ടര്‍ക്ക് വിദൂര ഗ്രാമത്തിലുള്ള രോഗിയുടെ അള്‍ട്രാ സൗണ്ട് സ്ക്കാന്‍ നടത്താനാവും. എറിക്സന്‍റെ 5ജി അടിസ്ഥാന സൗകര്യം ഉപയോഗിച്ച് വി നടത്തിയ ഇതിന്‍റെ ട്രയല്‍ രാജ്യത്തെ വിദൂര മേഖലകളിലെ ആരോഗ്യ സേവനത്തിന് 5ജി പ്രയോജനപ്പടെുത്താനാവുന്നതിന്‍റെ സാധ്യതകളാണു ചൂണ്ടിക്കാട്ടുന്നത്. ഊകല സാക്ഷ്യപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വി ജിഗാനെറ്റ് ശൃംഖലയിലാണ് വി 5ജി റെഡി ശൃംഖല വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വി സിടിഒ ജഗ്ബീര്‍ സിങ് പറഞ്ഞു. ഇപ്പോള്‍ നടത്തുന്ന 5ജി ട്രയലുകളിലൂടെ രാജ്യത്തിന്‍റെ വിദൂര ഭാഗങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ 5ജിക്കുള്ള കഴിവാണു തങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. ഉപഭോക്താക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള മറ്റു നിരവധി ഉപയോഗങ്ങള്‍ക്കൊപ്പമാണിത്. വേഗതയും ഉപഭോക്താക്കളുടെ പ്രതികരണം വെബിലൂടെ പ്രതിഫലിക്കുന്നതിലുണ്ടാകുന്ന താമസത്തിന്‍റെ അളവും 5ജി സേവനങ്ങളില്‍ വളരെ നിര്‍ണായകമാണ്. അതുകൊണ്ടു തന്നെ നാളത്തെ ഡിജിറ്റല്‍ ഇന്ത്യയ്ക്കായി ഫലപ്രദവും പ്രസക്തവുമായ രീതിയില്‍ 5ജി ഉപയോഗിക്കുന്നതിനുള്ള രീതിയിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടന്നു വരുന്ന പ്രദര്‍ശനങ്ങളുടെ ഭാഗമായി വിയും എറിക്സണും എന്‍ഹാന്‍സ്ഡ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ്, ഫിക്സഡ് വയര്‍ലെസ് അക്സസ് എന്നിവ 5ജിയോടു കൂടി അവതരിപ്പിക്കുന്നുണ്ട്. എന്‍ഹാന്‍സ്ഡ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ്, ഫിക്സഡ് വയര്‍ലെസ് അക്സസ് എന്നിവയായിരിക്കും ഇന്ത്യയില്‍ 5ജിയുടെ ഭാഗമായി ആദ്യം ഉപയോഗിക്കപ്പെടുകയെന്നാണ് പ്രതീക്ഷയെന്ന് എറിക്സണ്‍ വൈസ് പ്രസിഡന്‍റ് അമര്‍ജീത് സിങ് പറഞ്ഞു. ആരോഗ്യ മേഖല, നിര്‍മാണ രംഗം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകള്‍ തുടര്‍ന്ന് 5ജിയുടെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താമെന്നും പ്രതീക്ഷിക്കുന്നു. വിദൂര വീഡിയോ നിരീക്ഷണം, ടെലി മെഡിസിന്‍, ഡിജിറ്റല്‍ ട്വിന്‍, എആര്‍-വിആര്‍ തുടങ്ങിയവയില്‍ ശൃംഖലയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ സഹായിക്കുന്നതാണ് പൂനെയില്‍ എറികസണ്‍ വിയുമായി ചേര്‍ന്നു തയ്യാറാക്കിയിട്ടുള്ള ഫ്ളെക്സിബില്‍ ഡ്യൂവല്‍ മോഡ് കോര്‍ എന്നും അദ്ദേഹം പറഞ്ഞു. 5ജി അവതരിപ്പിക്കുന്നതോടെ ഇന്ത്യയിലെ സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ മാറ്റങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടും. സേവനദാതാക്കള്‍ക്ക് കൂടുതല്‍ വരുമാന മാര്‍ഗങ്ങള്‍ തുറന്നു കൊടുക്കുന്നതായിരിക്കും 5ജി. ഇന്ത്യയിലെ സേവന ദാതാക്കള്‍ക്ക് പത്തു വ്യവസായങ്ങളിലായി 5ജി അധിഷ്ഠിതമായുള്ള ബിസിനസ് ടു ബിസിനസ് സാധ്യതകള്‍ 2030-ഓടെ 17 ബില്യണ്‍ ഡോളര്‍ എന്ന നിലയിലെത്തും എന്നാണ് എറിക്സന്‍റെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യ സേവനങ്ങള്‍, നിര്‍മാണം, ഊര്‍ജം, വാഹന രംഗം, സുരക്ഷ എന്നിവയായിരിക്കും ഇതില്‍ പ്രധാനപ്പെട്ടത്.,,,
കൊച്ചി: സഫയര്‍ ഫുഡ്സ് ഇന്ത്യ ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2021 നവംബര്‍ 9 മുതല്‍ 11 വരെ നടക്കും. കെഫ്സി, പിസ്സ ഹട്ട് ഔട്ട് ലെറ്റുകളുടെ ഓപ്പറേറ്ററും യം ബ്രാന്‍ഡിന്‍റെ ഇന്ത്യയിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളില്‍ ഒന്നുമാണ് സഫയര്‍ ഫുഡ്സ്. 17,569,941 ഇക്വിറ്റി ഓഹരികള്‍ ഉള്‍പ്പെടുന്നതാണ് ഐപിഒ. 10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 1,120 – 1,180 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 12 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 12 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 75 ശതമാനം ഓഹരികള്‍ യോഗ്യരായ സ്ഥാപന നിക്ഷേപകര്‍ക്കും 15 ശതമാനം സ്ഥാപനേതര നിക്ഷേപര്‍ക്കുമായി നീക്കിവെച്ചിരിക്കുന്നു. റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് 10 ശതമാനം ഓഹരികള്‍ ലഭ്യമാകും. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.,,,
കൊല്ലം: ദേശീയ ആയുര്‍വേദ ദിനം ആചരിച്ച് അമൃത സ്കൂള്‍ ഓഫ് ആയുര്‍വേദ. കാലത്ത് ആറ് മണിക്ക് ധന്വന്തരി ഹോമവും തുടർന്ന്,,,