സ്വവര്‍ഗ വിവാഹം,വിവാഹമോചനം വിഷയങ്ങളില്‍ കത്തോലിക്കസഭയില്‍ പുതിയ പരിഷ്കരണം:സാര്‍വത്രിക സഭാ ഫാമിലി സിനഡ് ഞായറാഴ്ച

വത്തിക്കാന്‍: കത്തോലിക്കസഭയില്‍ നിലവിലിരിക്കുന്ന സ്വവര്‍ഗ വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തുന്നതിനായുള്ള സാര്‍വത്രിക സഭാ ഫാമിലി സിനഡ് ഞായറാഴ്ച ഒക്ടോബര്‍ 4 ന് ആരംഭിക്കും. സ്വവര്‍ഗ വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ കത്തോലിക്ക സഭ പുലര്‍ത്തി വരുന്ന നയങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കാനാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്േടാബില്‍ നടന്ന അസാധാരണ സിനഡ് വോട്ടിനിട്ട് തള്ളിയ വിഷയങ്ങള്‍ മാര്‍പാപ്പ പ്രത്യേക അധികാരം ഉപയോഗിച്ച് ഈ മാസത്തെ സിനഡില്‍ ചര്‍ച്ചയ്ക്കായി ഉള്‍പ്പെടുത്തിട്ടുണ്ട ്. ഞായറാഴ്ച ഒക്ടോബര്‍ 04 ന് ആരംഭിക്കുന്ന സിനഡ് 25 ന് അവസാനിക്കും. 120 രാജ്യങ്ങളില്‍ നിന്നും 279 ബിഷപ്പുമാര്‍ ഈ സിനഡില്‍ പങ്കെടുക്കും.

കഴിഞ്ഞ സിനഡില്‍ യാഥാസ്ഥിതിക പക്ഷത്തിന്റെ വക്താവായിരുന്ന അമേരിക്കന്‍ കര്‍ദിനാള്‍ റെയ്മണ്ട ് ബ്യൂക്ക് ഇത്തവണത്തെ സിനഡില്‍ പങ്കെടുക്കുന്നില്ല. എന്നാല്‍ പുരോഗമനവാദികളായ ജര്‍മന്‍ കര്‍ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍ പങ്കെടുക്കുന്നുണ്ട ്. ആഫ്രിക്കയില്‍ നിന്നുള്ള ബിഷപ്പുമാര്‍ കര്‍ദിനാള്‍ ബ്യൂക്കിന്റെ കുറവ് നികത്തുമെന്നാണ് നിരീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്നും സീറോ മലബാര്‍ സഭയുടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ലത്തീന്‍ സഭയുടെ കര്‍ദിനാള്‍ ഡോ.ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ആര്‍ച്ച് ബിഷപ്പുമാരായ ഡൊമിനിക് ജാല, ഫിലിപ് നേരി ഫെറാവോ, ബിഷപ് ഡോ.സെലിസ്റ്റര്‍ പൊന്നുമുത്തന്‍, മലങ്കര സഭയുടെ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ എന്നിവരാണ് ഈ ഫാമിലി സിനഡില്‍ പങ്കെടുക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top