ബലാല്‍സംഗിയെ വിവസ്ത്രനാക്കി! കൊലപാതകി ളോഹയിട്ട് തുടരുന്നു.കത്തോലിക്കാ സഭയെ തൊലിയുരിപ്പിച്ച് കുറിപ്പ്..

കൊച്ചി: പീഡകനായ റോബിന്റെ ളോഹ പോപ്പ് ഊരി വാങ്ങി. സീറോ മലബാർ സഭ റോബിന് സംരക്ഷണ വലയം തീർത്തു എങ്കിലും ഒടുവിൽ നീതിയുടെ കരങ്ങളിൽ കുടുങ്ങി.അതേ സമയം    കത്തോലിക്കാ സഭയിലെ ക്രിമിനലുകളുടെ നേർ ചിത്രം വരച്ചുകാട്ടുന്ന കുറിപ്പ് വൈറലാവുകയാണ് .ബലാല്‍സംഗിയെ വിവസ്ത്രനാക്കി! കൊലപാതകി ളോഹയിട്ട് തുടരുന്നു എന്ന തലക്കെട്ടിൽ  ബോറിസ് പോള്‍ പങ്ക്    വെച്ചിരിക്കുന്ന കുറിപ്പാണ് വൈറലാകുന്നത് .

പല സംഭകളിലും ഇനിയും കുറ്റം ചെയ്ത പല പാതിരിമാരും ഉണ്ടെന്നും ഇവര്‍ക്കൊക്കെ എതിരെ എന്തുകൊണ്ട് ബിഷപ്പുമാര്‍ നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു. ബലാല്‍സംഗിയെ വിവസ്ത്രനാക്കി! കൊലപാതകി ളോഹയിട്ട് തുടരുന്നു എന്ന തലക്കെട്ടിലാണ് ബോറിസ് പോള്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മേരിക്കുട്ടി എന്ന നേഴ്സിനെ കൊന്ന കേസില്‍ 1988ല്‍ കൊല്ലം ജില്ലാ കോടതി അയാള്‍ക്ക് വിധിച്ചത് മരണശിക്ഷയാണ്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ലാസര്‍ അപ്പീലുമായി എത്തി. വധശിക്ഷ ജീവപര്യന്തമായി കുറച്ച് കിട്ടി. ജയില്‍ നിയമങ്ങള്‍ പ്രകാരം പതിന്നാല് കൊല്ലം കഴിഞ്ഞ് പുറത്തിറങ്ങി. ടിയാനെ കൊല്ലം രൂപത ഒരു ചുക്കും ചെയ്തില്ല! (റോബിനെ മാനന്തവാടി രൂപത പുറത്താക്കിയിരുന്നു.) ലാസര്‍ പാതിരി ഇന്നും പക്കാ പാതിരി തന്നെ!ഫാ ടോണി എന്ന പേരില്‍ തിരുവനന്തപുരത്ത് പാതിരിവേല ചെയ്യുന്നു! അതാണ് കൊല്ലം കത്തോലിക്ക രൂപതയുടെ കരുത്ത്! ക്രിമിനലുകള്‍ ഇവിടെ തഴച്ചുവളരും. പ്രിയ കൊല്ലം ബിഷപ്പ്, അങ്ങ് ഇടയജനങ്ങളോട് പറയാമോ? കൊലപാതകിയായ പാതിരി ആന്റണി ലാസറിനെ പൗരോഹിത്യ വേലയില്‍ നിന്നും പുറത്താക്കാന്‍ കൊല്ലം രൂപത എന്തേ നടപടിയെടുക്കാത്തത്? ഇനിയെങ്കിലും ഈ പാപത്തിന് അങ്ങ് പ്രായശ്ചിത്തം ചെയ്യുമോ?- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ബലാല്‍സംഗിയെ വിവസ്ത്രനാക്കി! കൊലപാതകി ളോഹയിട്ട് തുടരുന്നു

ബലാല്‍സംഗ കേസില്‍ കുറ്റക്കാരനായി ജില്ലാ കോടതി വിധിച്ച റോബിന്‍ പാതിരിയെ വിവസ്ത്രനാക്കി പൗരോഹിത്യത്തില്‍ നിന്നും മാര്‍പാപ്പ പുറത്താക്കി. ഡിസംബര്‍ ആദ്യവാരം വന്ന ഉത്തരവ് മാനന്തവാടി കത്തോലിക്ക രൂപത 3 മാസം മുക്കി വച്ചു! റോബിന്‍ ഇനി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീല്‍ സമര്‍പ്പിക്കും. രക്ഷപ്പെടാന്‍ അയാള്‍ക്ക് ഇനിയും അവസരമുണ്ട്! കൊല്ലം രൂപതയില്‍ ഒരു ആന്റണി ലാസര്‍ പാതിരിയുണ്ട്. മേരിക്കുട്ടി എന്ന നേഴ്സിനെ കൊന്ന കേസില്‍ 1988ല്‍ കൊല്ലം ജില്ലാ കോടതി അയാള്‍ക്ക് വിധിച്ചത് മരണശിക്ഷയാണ്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ലാസര്‍ അപ്പീലുമായി എത്തി. വധശിക്ഷ ജീവപര്യന്തമായി കുറച്ച് കിട്ടി. ജയില്‍ നിയമങ്ങള്‍ പ്രകാരം പതിന്നാല് കൊല്ലം കഴിഞ്ഞ് പുറത്തിറങ്ങി. ടിയാനെ കൊല്ലം രൂപത ഒരു ചുക്കും ചെയ്തില്ല! (റോബിനെ മാനന്തവാടി രൂപത പുറത്താക്കിയിരുന്നു.) ലാസര്‍ പാതിരി ഇന്നും പക്കാ പാതിരി തന്നെ!

ഫാ ടോണി എന്ന പേരില്‍ തിരുവനന്തപുരത്ത് പാതിരിവേല ചെയ്യുന്നു! അതാണ് കൊല്ലം കത്തോലിക്ക രൂപതയുടെ കരുത്ത്! ക്രിമിനലുകള്‍ ഇവിടെ തഴച്ചുവളരും. പ്രിയ കൊല്ലം ബിഷപ്പ്, അങ്ങ് ഇടയജനങ്ങളോട് പറയാമോ? കൊലപാതകിയായ പാതിരി ആന്റണി ലാസറിനെ പൗരോഹിത്യ വേലയില്‍ നിന്നും പുറത്താക്കാന്‍ കൊല്ലം രൂപത എന്തേ നടപടിയെടുക്കാത്തത്? ഇനിയെങ്കിലും ഈ പാപത്തിന് അങ്ങ് പ്രായശ്ചിത്തം ചെയ്യുമോ? അല്ലെങ്കില്‍ മരണപ്പെട്ട മേരിക്കുട്ടിയുടെ ആത്മാവ് കൊല്ലം രൂപതയിലെ പുരോഹിതര്‍ക്ക് എന്നും ഭീഷണിയായി തുടരും! അത് വേണോ?!

– അഡ്വ ബോറിസ് പോള്‍

Top