
മൂവാറ്റുപുഴ:കേരളത്തിലെ ക്രിസ്തീയ മതത്തിൽ മൃതദേഹം ദഹിപ്പിക്കണമെന്ന ആവശ്യം ഉയരുന്നു .സഭയിലെ കഴുത്തറപ്പൻ കല്ലറ ചെലവുകളിൽ ജനം പൊറുതിമുട്ടുന്ന സാഹചര്യത്തിൽ ഈ തീരുമാനത്തിന് പിന്തുണ കൂട്ടുകയാണ് .കേരളത്തിലെ ക്രിസ്തീയ സഭയിൽ കല്ലറകളും സിമിത്തേരിയിൽ മരിച്ചവരെ അടക്കുന്ന കാര്യവും ഉന്നയിച്ചാണ് വൈദികൾ വിശ്വാസികളെ വരുതിയിൽ നിർത്തുന്നതും പിരിവും മറ്റും ഭീഷണിയുടെ കൈവശപ്പെടുത്തുന്നതും . സ്ഥലപരിമിതി വന്നതോടെ സെമിത്തേരി കച്ചവടവും വാണിജ്യവല്‍ക്കരണവും രൂക്ഷമായതും പുതിയ നീക്കത്തിനു പ്രേരണയായി. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പൗരന്റെ സംസ്‌കാര നടപടികള്‍ സര്‍ക്കാര്‍ ചുമതലയിലാണു നടക്കുന്നത്. കേരളത്തില്‍ എല്ലാ പഞ്ചായത്തുകളിലും പൊതുശ്മശാനം എന്ന ആശയം ഉയര്‍ന്നിട്ടുണ്ടെങ്കിലും പ്രാവര്‍ത്തികമായിട്ടില്ല. ഈ ആവശ്യംകൂടി ഇതിനൊപ്പം ഉയര്‍ത്താനാണു സംഘടന ലക്ഷ്യമിടുന്നത്.
ക്രിസ്തീയ സഭാസമൂഹത്തില്‍, പ്രത്യേകിച്ച് കത്തോലിക്കാ സഭാംഗങ്ങളെ ലക്ഷ്യമിട്ടാണു സഭാനവീകരണ പ്രസ്ഥാനമായ ഓപ്പണ്‍ ചര്‍ച്ച് മൂവ്മെന്റിന്റെ ശ്രമങ്ങള്‍. പള്ളിയുടെ സഹായമില്ലാതെ അന്ത്യകര്‍മ്മങ്ങളും സംസ്‌കാരവും നടത്താന്‍ താല്‍പര്യപ്പെടുന്നവരെ ഒരുമിപ്പിക്കാന്‍ വേദിയൊരുക്കുകയാണു ലക്ഷ്യമെന്നു മൂവ്മെന്റ് ചെയര്‍മാന്‍ റെജി ഞള്ളാനി പറഞ്ഞു.
പ്രമുഖരായ പല ക്രൈസ്തവ വിശ്വാസികളും മൃതദേഹം മണ്ണില്‍ സംസ്‌കരിക്കുന്ന രീതിയോടു വൈമുഖ്യം പ്രകടിപ്പിക്കുന്നതും പുതിയ നീക്കത്തിനു പ്രേരകമായെന്ന് അദ്ദേഹം പറഞ്ഞു. സഭാ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുമ്പോഴും മരണാനന്തര കാര്യങ്ങളില്‍ സ്വതന്ത്ര നിലപാടെടുക്കാന്‍ കഴിയുന്ന അന്തരീക്ഷം ഉണ്ടാക്കുകയാണു ലക്ഷ്യം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാഴ്ചപ്പാട് ഇതിനു യോജിക്കുന്നതാണെന്നു മൂവ്മെന്റ് വിലയിരുത്തുന്നു. മൃതദേഹം ദഹിപ്പിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന മാര്‍പാപ്പയുടെ നിരീക്ഷണമാണ് ഇതിനു കരുത്തുപകരുന്നത്. അതിനാല്‍ ദഹിപ്പിക്കല്‍ സഭാവിരുദ്ധമല്ല.
മൃതദേഹം വീട്ടുവളപ്പിലോ പൊതുശ്മശാനത്തിലോ ദഹിപ്പിക്കുകയോ, കല്ലറയില്‍ സംസ്‌കരിക്കുകയോ ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ എങ്ങനെയെല്ലാം സഹായിക്കാന്‍ കഴിയുമെന്ന് ആലോചിക്കാന്‍ സമാനചിന്താഗതിക്കാരുടെ കൂട്ടായ്മ ഉടന്‍ വിളിച്ചുകൂട്ടും. മരിച്ചയാളുടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തുമ്പോള്‍ അന്ത്യശുശ്രൂഷ നല്‍കാന്‍ ഇടവക പുരോഹിതന്‍ വിസമ്മതിക്കുന്നപക്ഷം കാര്‍മികരെയും ഓപ്പണ്‍ ചര്‍ച്ച് ഏര്‍പ്പെടുത്തും.
സഭാപാരമ്പര്യത്തില്‍നിന്നു വ്യത്യസ്തമായി മൃതദേഹം ദഹിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ക്രൈസ്തവര്‍ക്കു സഹായവാഗ്ദാനവുമായി ഓപ്പണ്‍ ചര്‍ച്ച് മൂവ്മെന്റ് രംഗത്ത്. മൃതദേഹം ദഹിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണു സമാനചിന്തയുള്ള വ്യക്തികളുടെ കൂട്ടായ്മയ്ക്കു സംഘടന മുന്‍കൈയെടുക്കുന്നത്.